രോഗങ്ങള്‍ തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കാണിച്ച ജാഗ്രതയാണ് ആരോഗ്യരംഗത്ത് കേരളത്തിന്റെ മുന്നേറ്റത്തിന് കാരണമായതെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ. പള്‍സ് പോളിയോ അടക്കമുള്ള സംരംഭങ്ങള്‍ വിജയിപ്പിക്കാന്‍ സര്‍ക്കാ രും ആരോഗ്യപ്രവര്‍ത്തകരും ഒറ്റക്കെട്ടായി ശ്രമിച്ചത് മൂലം മാരകമായ പല രോഗങ്ങളെ  യും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം ഉഴവൂര്‍ കെ.ആര്‍.നാരായണന്‍ മെമ്മോറിയല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അദ്ധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍. വിദ്യാധരന്‍, ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മാത്യു, ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി രാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ്.ടി.കീപ്പുറം, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ ആന്‍സി ജോസ്, എം.ടി. മേരി, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍. സുകുമാരന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, മാസ് മീഡിയ ഓഫീസര്‍ ടോമി ജോസ്, ഡോ. പൂജ തുടങ്ങിയ വര്‍ പങ്കെടുത്തു.

തുള്ളിമരുന്ന് വിതരണത്തിന് ജില്ലയില്‍ 1278 ബൂത്തുകളാണ് സജ്ജീകരിച്ചത്. തുള്ളിമരു ന്ന് നല്‍കാന്‍ പരിശീലനം സിദ്ധിച്ച 2596 സന്നദ്ധപ്രവര്‍ത്തക രെയും നിയോഗിച്ചിരുന്നു. ആരോഗ്യകേന്ദ്രങ്ങള്‍, അംഗന്‍വാടികള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടന കളുടെ കെട്ടിടങ്ങള്‍ എന്നിവയിലാ ണ് ബൂത്തുകള്‍ പ്രവര്‍ത്തിച്ചത്. ഇതിന് പുറമെ 40 ട്രാന്‍സിറ്റ് ബൂത്തുകള്‍, 20 മൊബൈല്‍ ബൂത്തുകള്‍ എന്നിവയുംക്രമീകരിച്ചിരുന്നു. റെയില്‍വെ സ്റ്റേഷന്‍, ബസ് സ്റ്റാന്റ്, ബോട്ടുജെട്ടി എന്നിവിടങ്ങളില്‍ ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിച്ചു. അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ എത്തി മരുന്ന് നല്‍കുന്നതിനാണ് മൊബൈല്‍ ബൂത്തുകള്‍ സജ്ജമാക്കിയത്.