പൊന്‍കുന്നം സംഘര്‍ഷം: സമാധാനയോഗം ബിജെപി ബഹിഷ്‌കരിച്ചു

കാഞ്ഞിരപ്പള്ളി:പൊന്‍കുന്നത്തുണ്ടായ സിപിഎം ബിജെപി സംഘര്‍ഷത്തെത്തുടര്‍ന്നു മേഖലയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ ആര്‍ഡിഒ വിളിച്ചു ചേര്‍ത്ത യോഗം ബിജെപി ബഹിഷ്‌കരിച്ചു. ഡിവൈഎസ്പി ഇമ്മാനുവേല്‍ പോളിന്റെ ആവശ്യപ്രകാ രം ആര്‍ഡിഒ കെ.രാംദാസിന്റെ അധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്നാ ണു ബിജെപി നേതൃത്വം ഇറങ്ങിപ്പോയത്.

മുന്‍പ് വിളിച്ച് ചേര്‍ത്ത സമാധാന യോഗത്തെ പാടെ തിരസ്‌കരിച്ച സി പി എം വീണ്ടും അക്രമണത്തിന്റെ പാത പിന്തുടരുന്നതായി ചൂണ്ടി കാട്ടിയാണ് ആര്‍എസ്എസ് ബി.ജെപി നേതൃത്വം യോഗം ബഹിഷ്‌കരിച്ചത്.
എന്നാല്‍ സമാധാന ശ്രമങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുണ്ടെന്നും സമാധാന ചര്‍ച്ചകള്‍ക്ക് നിലനില്‍ക്കാതെ ഏകപക്ഷീയമായ നിലപാടാണ് സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്ന തിനുള്ള ഏതു തീരുമാനത്തെയും പിന്തുണയ്ക്കുമെന്നു സിപിഎം നേതാക്കള്‍ അറിയി ച്ചു.പൊന്‍കുന്നത്തു ബിജെപി നിയോജകമണ്ഡലം സെക്രട്ടറി പി.ആര്‍.രാജേഷിനെ മര്‍ദിച്ച സംഭവം രാഷ്ട്രീയപ്രേരിതമല്ലെന്നും ഇതു സമവായ ചര്‍ച്ചയുടെ ലംഘനമല്ലെന്നും ഇവര്‍ പറഞ്ഞു.

സമാധാന ശ്രമങ്ങള്‍ക്ക് ഭംഗമുണ്ടായാല്‍ ശക്തമായി നേരിടുമെന്നും പോലീസ് കര്‍ശന നടപടികള്‍ ശക്തമായി സ്വീകരിക്കുമെന്നും ഡി.വൈ.എസ്.പി ഇമ്മാനുവേല്‍ പോള്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ തഹസില്‍ദാര്‍ ജോസ് ജോര്‍ജ്, ഡിവൈഎസ്പി ഇമ്മാനുവേല്‍ പോള്‍, സിഐ ഷാജു ജോസ്, പൊന്‍കുന്നം, മണിമല സ്റ്റേഷനുകളിലെ എസ്‌ഐമാര്‍, സി.പി.എം വാഴൂര്‍ ഏരിയ സെക്രട്ടറി വി.ജി ലാല്‍, ലോക്കല്‍ സെക്രട്ടറി കെ.എസ് സേതുനാഥന്‍, ഡി.വൈ.എഫ്.ഐ കാഞ്ഞിരപ്പള്ളി ബ്ലോക്ക് സെക്രട്ടറി വി.എന്‍ രാജേഷ്, ഡി.ബൈജു, ബി.സുരേഷ് കുമാര്‍ ബി.ജെ.പി ജില്ലാ ട്രഷറര്‍ കെ.ജി കണ്ണന്‍, മണ്ഡലം പ്രസിഡന്റ് വി എന്‍ മനോജ്, ഹരിലാല്‍, ആര്‍.എസ്.എസ് ജില്ലാ കാര്യാ വാഹക് എ.ബി ഹരികൃഷ്ണ ന്‍ എന്നിവര്‍ പങ്കെടുത്തു.