പോലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് നിയന്ത്ര ണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. പിണ്ണാക്കനാട് നടയില്‍ ബെന്നിയുടെ മകന്‍ ബിന്‍സ് ബെന്നിയാണ് മരിച്ചത്.
പിണ്ണാക്കനാട്:വെള്ളിയാഴ്ച്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. അപകടത്തില്‍ ബിന്‍സിനൊ പ്പം സഞ്ചരിച്ചിരുന്ന മൈലാടി സ്വദേശി മണ്ണിപറമ്പില്‍ രാഹുലിനും പരിക്കേറ്റിട്ടുണ്ട്. സുഹൃത്തുക്കളായ 4 പേര്‍ രണ്ട് ബൈക്കുകളിലായി രാഹുലിന്റെ വീട്ടിലേക്ക് പോകുന്ന തിനിടെയാണ് സംഭവമുണ്ടായത്.കാള കെട്ടിക്ക് സമീപം ബൈക്കില്‍ വന്ന ഇവര്‍ പോലീ സിനെ കണ്ട് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വാഹനം പിന്നാലെ വരുന്നത് ബൈക്കിന്റെ വേഗത കൂട്ടി..
തുടര്‍ന്ന് സമീപത്തെ മതിലില്‍ ഇടിച്ചെങ്കിലും നിര്‍ത്താതെ മുന്നോട്ട് പോകുകയായിരുന്നു. ഇതിനു ശേഷവും പോലീസ് തങ്ങളെ പിന്തുടര്‍ന്നതായി പരിക്കേറ്റ രാഹുല്‍ പറയുന്നു. ബൈക്ക് മൈലാടി എത്തിയപ്പോള്‍ നിയന്ത്രണം വിട്ട് സമീപത്തെ വീട്ടിന്റെ മതിലില്‍ ഇടിച്ച് കയറുകയായിരുന്നു. ബിന്‍ സ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. പിന്നാലെ എത്തിയ പോലീസ് വാഹനത്തിലാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്.
ബിന്‍സ്സിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍. സംസ്‌ക്കാരം വൈകിട്ട് 5ന് എന്നാല്‍ അതേ സമയം പോലീസ് സ്റ്റേഷനിലേക്ക് ഈ സമയം മാര്‍ച്ച് സംഘടിപ്പിക്കു വാന്‍ യുവജന സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ സംഭവത്തെ പറ്റി പോലീസ് പറയുന്നതിങ്ങനെ: നൈറ്റ് പെട്രോളിങ്ങിനായി തങ്ങള്‍ സഥിരമായി പോകുന്ന വഴിയാണിത്, ഒരു ബൈക്കിന്റെ വെട്ടം കണ്ടിരുന്നന്നും തങ്ങള്‍ പിന്തുടരുകയല്ലായിരുന്നന്നും പോകുന്ന വഴി അപകടത്തില്‍ പെട്ട ഇവരെ ആശുപത്രിയിലെത്തിക്കുക മാത്രമാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു.