എരുമേലി : വേനൽ അവധി കഴിഞ്ഞ് അധ്യയനത്തിന്റെ ഫസ്റ്റ് ബെൽ മുഴങ്ങുമ്പോൾ ക്ലാസ്സ്‌ മുറികളിൽ സന്തോഷത്തോടെ ഒരു പറ്റം കുട്ടികൾ ചേർത്തു പിടിക്കുന്ന ബാഗു കൾക്കും ബുക്കുകൾക്കും പോലീസിന്റെ സ്നേഹമുണ്ടാകും. കൂടാതെ പ്രേവേശനോ ത്സവത്തിന് സ്കൂളുകളിൽ കുട്ടികളെ മധുരം നൽകി പോലീസ് സ്വീകരിക്കും. സ്കൂളി ൽ ജംഗ്ഷനുകളിൽ ട്രാഫിക് ഡ്യൂട്ടിക്ക് പ്രേത്യേകമായി പോലീസ് ഉണ്ടാകും.

നിർധനരായ കുട്ടികൾക്ക് ജനമൈത്രി പോലീസ് പദ്ധതിയുടെ ഭാഗമായാണ് ബാഗുക ളും പഠനോപകരണങ്ങളും വിതരണം ചെയ്തത്. വിതരണത്തിന്റെ ഉത്‌ഘാടനം ചേനപ്പാടിയിൽ നടന്നു. എരുമേലി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സി ഐ സുനിൽകുമാർ ഉത്ഘാടനം നിർവഹിച്ചു.

എസ് ഐ മനോജ്‌ മാത്യു, പഞ്ചായത്തംഗം രാജപ്പൻ നായർ തുടങ്ങിയവർ പ്രസംഗി ച്ചു. എരുമേലി പഞ്ചായത്ത്‌ തല സ്കൂൾ പ്രവേശനോത്സവം സെന്റ് തോമസ് എൽ പി സ്കൂളിൽ നടക്കും.