എരുമേലി : മറ്റ് പല വ്യാപാരികളെയും പോലെ കടയ്ക്കകത്തോ പുറത്തോ അല്ല എരുമേലി ചെമ്പകത്തുങ്കൽ ജോസ് മോനും തേക്കുംതോട്ടം സിയാദും നിരീക്ഷണ ക്യാമറ കൾ വെച്ചത്. റോഡിൽ എല്ലാ ഭാഗവും പകർത്താൻ ഇൻറ്റർനെറ്റ് കണക്ഷനുമായി മൂന്ന് ക്യാമറകളാണ് ഉയരമേറിയ ഇരുമ്പ് കേഡർ തൂണിൽ റോഡരികിൽ സ്ഥാപിച്ചിരിക്കു ന്നത്. ദൃശ്യങ്ങൾ നേരിട്ട് പോലിസിന് തൽസമയം കിട്ടും. ഉദ്ഘാടനം എട്ടിന് രാവിലെ പത്തിന് നടക്കും.
ക്യാമറകളുടെ സ്വിച്ച് ഓൺ കർമം മണിമല സിഐ നിർവഹിക്കും. ഇവരുടെ ക്യാമറക ൾ പ്രവർത്തിക്കുന്നതിന് ഒട്ടും വൈദ്യുതി വേണ്ട. സൗരോർജമാണ് ഊർജം. ഇതിനായി സോളാർ പാനൽ ബോർഡുകളും ബാറ്ററി യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. കേബിൾ വലിക്കാ തെ ഇൻറ്റർനെറ്റ് വഴിയാണ് ദൃശ്യങ്ങൾ പോലിസിന് കിട്ടുക. ക്യാമറകൾ ഉൾപ്പടെയുളള തിനെല്ലാമായി എഴുപതിനായിരം രൂപ ചെലവിട്ടെന്ന് പറയുമ്പോൾ ഇവരുടെ മുഖങ്ങളി ൽ തെളിയുന്നത് സമൂഹത്തിന് വേണ്ടി നന്മ ചെയ്യുന്നതിൻറ്റെ സംതൃപ്തി. ടിബി റോഡിലേക്കും എരുമേലി ടൗണിലേക്കും പ്രവേശിക്കുന്നിടത്ത് സെൻറ്റ് തോമസ് സ്കൂൾ ജംഗ്ഷന് സമീപത്താണ് ഇവരുടെ ക്യാമറകൾ സദാ സമയവും നിരീക്ഷണത്തിനായി കണ്ണ് തുറക്കുന്നത്.
ഈ ഭാഗത്താണ് ഇവരുടെ കടയുമുളളത്. ടിബി റോഡിൻറ്റെയും ടൗൺ റോഡിൻറ്റെയും പ്രവേശന ഭാഗങ്ങളും കാഞ്ഞിരപ്പളളി റോഡും സെൻറ്റ് തോമസ് സ്കൂൾ ജംഗ്ഷനും പൂർണമായി പതിയുന്ന വിധമാണ് ക്യാമറകൾ വെച്ചിരിക്കുന്നത്. അപകടങ്ങൾ, കുറ്റകൃ ത്യങ്ങൾ, മോഷണങ്ങൾ തുടങ്ങിയവയെല്ലാം ഇനി ആരും കണ്ടില്ലെങ്കിലും ക്യാമറകളിലൂ ടെ പോലിസിന് അറിയാനാകും. സന്ധ്യയാകുന്നതോടെ വിജനമാകുന്നതാണ് ഈ പ്രദേശം.
ഏതാനും മാസങ്ങൾക്ക് മുമ്പ് മണിമല സിഐ വിളിച്ചുചേർത്ത യോഗത്തിൽ സമൂഹ ത്തിന് ഉപകാരമാകുന്ന വിധം ക്യാമറാ നിരീക്ഷണം കടകളിലും മറ്റും ഏർപ്പെടുത്താമോ യെന്ന് വ്യാപാരികളോട് ചോദിച്ചിരുന്നു. ഇതാണ് പ്രചോദനമായതെന്ന് ഇരുവരും പറയുന്നു.