പെരുവന്താനം പോലീസിനു നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം,എസ്.ഐ.യും പോലീസുകാരനുമടക്കം മൂന്നുപേര്‍ക്ക് പരിക്ക്, വാറണ്ടു പ്രതിയായ ഒരാള്‍ അറസറ്റില്‍ കൊലക്കേസ് പ്രതിയടക്കം മൂന്നുപേര്‍ ഒളിവില്‍.

പെരുവന്താനം എസ്.ഐ.യേയും സംഘത്തേയും അക്രമിച്ച കേസില്‍ വെംബ്ലി , വടക്കേ മല, തുണ്ടിയില്‍മേമുറി, അനന്തു(20)വാണ് പിടിയിലായത്്.സംഘത്തിന്റെ അക്രമത്തി ല്‍ പെരുവന്താനം എസ്.ഐ.പ്രശാന്ത് പി,നായര്‍(31), സിവില്‍ പൊലീസ് ഓഫീസര്‍ ജിമ്മി(40)എന്നിവരെ മുപ്പത്തിയഞ്ചാംമൈലിലെ സ്വകാര്യാശുപത്രിയിലും സമീപവാസി വടക്കേമല,ഓലിക്കല്‍പുരയിടത്തില്‍അസീസ്(48) നെ കാഞ്ഞിരപ്പളളി താലൂക്ക് ആശുപ ത്രിയിലും പ്രവേശിപ്പിച്ചു.

വടക്കേമല മണിക്കുട്ടന്‍ കൊലക്കേസ് പ്രതി ഓലിക്കല്‍പുരയിടത്തില്‍ സുബിന്‍ വാസു (25), ഓലിക്കല്‍പുരയിടത്തില്‍ ഹരി(25)ഓലിക്കല്‍പുരയിടത്തില്‍ വിനീത് എന്നിവരാ ണ് ഓടി രക്ഷപെട്ട പ്രതികള്‍.

ഞായറാഴ്ച രാത്രി വെംബ്ലിക്കു സമീപം വടക്കേമലയില്‍ സ്ത്രികള്‍ മാത്രം താമസിക്കുന്ന വീടിനു നേരെ അക്രമം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നു പൊലീസ് സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. രാത്രി 12.55 ഓടെ പാപ്പാനി വെളളചാട്ടത്തിനു സമീപം എത്തിയ പൊലീസ് വാഹനത്തിനു നേരെ നാലംഗ സംഘം കല്ലെറിയുകയായിരുന്നു.
ഇതോടെ സംഘത്തെ പിടികൂടാനായി പൊലീസ് വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ തോടെ കുന്നിന്‍മുകളില്‍ നിന്നും അക്രമി സംഘം കല്ലെറിയല്‍ തുടര്‍ന്നു.കല്ലേറില്‍ പരി ക്കേറ്റ പൊലീസുകാര്‍ നാലംഘസംഘവുമായി മല്‍പിടുത്തം നടത്തിയെങ്കിലും ഒരാളെ മാത്രമാണ് പിടികൂടാനായത്.ഇതോടെ മൂവര്‍ സംഘം ഓടി രക്ഷപെട്ടു.

പൊലീസ് ജീപ്പിന്റെ വയര്‍ലെസ് ഏരിയല്‍, ഡോര്‍ എന്നിവ അക്രമി സംഘം നശിപ്പി ച്ചു.എസ്.ഐ.യുടെയും മറ്രുപൊലീസുകാരുടെയും നയിം ബോര്‍ഡ് നശിപ്പിച്ചിട്ടുണ്ട്. അക്രമത്തില്‍ പരിക്കേറ്റ അസീസിനെ പെരുവന്താനത്തു നിന്നും എ.എസ്.ഐ. ഒ.എച്. നൗഷാദ് എത്തിയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.

ഇവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. പിടിയിലായ അനന്തു രണ്ടുവാറണ്ടുകേസില്‍പ്രതിയാണന്നും മുമ്പ് കഞ്ചാവു സൂക്ഷിച്ചതിനെ തുടര്‍ന്നു രക്ഷകര്‍ത്താക്കള്‍ തന്നെ പൊലീസിനെ പിടിച്ചേല്‍പ്പിച്ചിട്ടുളളയാളാണന്നും പൊലീസ് അറിയിച്ചു.ഇയാളെ കോടതി 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. നാലംഘസംഘം കഞ്ചാവു വില്‍പ്പനക്കാരും ഉപയോഗക്കാരുമാണന്നും പൊലീസ് പറഞ്ഞു.