പൊൻകുന്നം: പൊൻകുന്നത്തു പോലീസിന്റെ സേവന കേന്ദ്രം പ്രവർത്തനം തുടങ്ങി. ആദ്യ ദിവസത്തെ ചുക്ക് കാപ്പി വിതരണം പൊൻകുന്നം പുതിയകാവ് ദേവസ്വം വകയായിരുന്നു. ദേവസ്വം പ്രസിഡന്റ് ആർ.സുകുമാരൻ നായർ നേതൃത്വം നൽകി. ദിവസവും വിവിധ സംഘടനകളുടെ പ്രവർത്തകർ സേവന സന്നദ്ധരായി കേന്ദ്രത്തിൽ ഉണ്ടാവും.

അപകടം ഒഴിവാക്കി യാത്ര ചെയ്യുന്നതിനുള്ള നിർദേശവും പ്രാഥമിക സൗകര്യം ലഭ്യ മാക്കൽ തുടങ്ങിയ സേവനങ്ങളും ചുക്ക് കാപ്പിക്ക് ഒപ്പമുണ്ടാകും. പഞ്ചായത്തുകളു ടെയും വിവിധ സന്നദ്ധസംഘടനകളുടെയും വ്യാപാരികളുടെയും ഓട്ടോ, ടാക്‌സി തൊഴിലാളികളുടെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന സേവന കേന്ദ്രം 8-ാം വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.

ഡോ.എൻ.ജയരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീധർ അധ്യക്ഷത വഹിച്ചു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എ.ആർ.സാഗർ, അമ്മിണിയമ്മ പുഴയനാൽ, എസ്.എച്ച്.ഒ. വി.കെ.വിജയരാഘവൻ, പോലീസ് പി.ആർ.ഒ. പി.എച്ച്.ഹാഷിം, പി.പ്രസാദ്, ആർ.എസ്.അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.