ജീവിതം കൈവിട്ടെന്നു കരുതിയ 50 നിർധന വൃക്കരോഗികൾക്ക് മുണ്ടക്കയം പോലീസ്
കൈത്താങ്ങായി….
ലയൺസ് ക്ലബ് കഴിഞ്ഞ രണ്ടു വർഷമായി നടത്തി വന്നിരുന്ന പ്രതിമാസ സൗജന്യ ഡയാ ലിസിസ് കിറ്റ് വിതരണം കോവിഡ്  ബാധയെ തുടർന്ന് കിറ്റുകൾ യഥാസമയം ലഭിക്കാ തെ വന്നതോടെ പ്രതിസന്ധിയിലായിരുന്നു. ഇതോടെ ലയൺസ് ക്ലബിൽ നിന്നും ഡയാലി സിസ് കിറ്റുകൾ സൗജന്യമായി വാങ്ങിയിരുന്ന 50 നിർധനരായ വൃക്കരോഗികൾ തീരാ  ദുരിതത്തിലായി. രണ്ടു വൃക്കകളും തകരാറിലായ 3 പേർ ഉൾപ്പെടെയുള്ള 50 വൃക്ക രോഗികളും യഥാസമയം പ്രതിമാസം  ലയൺസ് ക്ലബ് നൽകുന്ന ഡയാലിസിസ് കിറ്റുക ളിലൂടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ലയൺസ്‌ ക്ലബ്ബിന്റെ ഡയാലിസിസ് കിറ്റ് വിതരണം നിലച്ചതോടെ പാവപ്പെട്ട വൃക്കരോഗികൾ ആശ അറ്റനിലയിലാരുന്നു.
ലയൺസ്‌ ക്ലബ്  ട്രഷറർ മനോജ് വി കൊല്ലംപറമ്പിൽ ഈ വിഷയം പോലീസിന്റെ ശ്ര ദ്ധയിൽ പെടുത്തിയ തോടെ പത്തനംതിട്ടയിൽ നിന്നും കി റ്റുകൾ എത്തിച്ചു തരാം എന്ന് മുണ്ടക്കയം പോലീസ് അറിയിച്ചത് പ്രത്യാശ നൽകി.അറിയിക്കുക മാത്രമല്ല സിവിൽ പോലീസ് ഓഫീസർ ജയകുമാർ ഇരുചക്രവാഹനത്തിൽ പോയി പത്തനംതിട്ടയിൽ നിന്ന് ഡയാലിസിസ് കിറ്റുകൾ കൊണ്ടുവരുവാൻ തയ്യാറാവുകയും ചെയ്തു. എന്നാൽ കിറ്റു കൾ കൊണ്ടുവരുവാൻ വലിയ വാഹനം വേണ്ടിവരുമെന്ന് ക്ലബ് ഭാരവാഹികൾ അറി യിച്ചതനുസരിച്ചു ജയകുമാറും, S I മാത്യുവും  ചേർന്ന് സ്റ്റേഷൻ ഹൌസ് ഓഫീസർ ഷി ബുകുമാറിന്റെ നിർദേശത്തെത്തുടർന്നു മറ്റെല്ലാ തിരക്കുകളും മാറ്റിവച്ചു പാവപ്പെട്ട വൃക്കരോഗികളെ സഹായിക്കുവാൻ ഇറങ്ങി തിരിക്കുകയായിരുന്നു.
ഇരു  പോലീസ് ഉദ്യോഗസ്ഥരും ലയൺ ജോബിയോടൊപ്പം പത്തനംതിട്ടയിലേക്ക് പോ വുകയും ഡയാലിസിസ് കിറ്റ് കൊണ്ടുവരികയും ചെയ്തു. പോലീസ് സ്റ്റേഷനിൽ നിന്നു സ്റ്റേഷൻ ഹൌസ് ഓഫീസർ ഷിബു കുമാറിൽ നിന്ന് ലയൺസ്‌ ക്ലബ് ട്രഷറർ മനോജ് കൊ ല്ലംപറമ്പിൽ ഡയാലിസിസ് കിറ്റുകൾ ഏറ്റുവാങ്ങി.ലയൺസ്‌ വിതരണം ചെയ്യുന്ന 976-മത് സൗജന്യ ഡയാലിസിസ് കിറ്റ് സ്റ്റേഷൻ ഹൌസ് ഓഫീസർ ഷിബുകുമാർ വൃക്കരോഗി നൽകി.
ലയൺസ്‌ ക്ലബ് ഭാരവാഹികളായ  ഡോ. N.S.ഷാജി, ഷാജി ഷാസ്, അഡ്വ. പി. ജിരാജ്, ലാലിറ്റ്‌ തകടിയേൽ, ഡോ. കിരൺ സി ബാബു, ജേക്കബ് കലൂർ, സേതു നടരാജൻ തുട ങ്ങിയവർ പങ്കെടുത്തു.പ്രതിസന്ധി ഘട്ടത്തിൽ  നിർധനരായ അൻപതോളം വൃക്കരോഗി കളെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുവാൻ സഹായഹസ്തം നീട്ടിയ മുണ്ടക്കയം പോലീസിനെ ലയൺസ്‌ ക്ലബ് ഭാരവാഹികൾ നന്ദി അറിയിച്ചു.