ചിറക്കടവ്: മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് സംഘർഷമൊഴിവാക്കാൻ സർവക ക്ഷിയോഗത്തിന്‍റെ അടിസ്ഥാനത്തിൽ നിബന്ധനകൾ പുറപ്പെടുവിച്ച് പൊൻകുന്നം പോലീ സ്.അലങ്കാരങ്ങളുമായി ബന്ധപ്പെട്ട് തർക്കങ്ങളുയർന്നതിനെ തുടർന്നാണ് സർവകക്ഷി യോഗം വിളിച്ച് മാനദണ്ഡങ്ങൾ നിശ്ചയിച്ചത്.ബിജെപി യോഗത്തിൽ പങ്കെടുത്തില്ല.ചിറ ക്കടവ് ക്ഷേത്രത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവിൽ രാഷ്‌ട്രീയപാർട്ടികളുടെയോ സംഘട നകളുടെയോ കൊടിതോരണങ്ങളും പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കരുതെന്നാണ് പ്രധാനനിർദേശം.
റോഡിൽ എഴുതാനും പാടില്ല. ക്ഷേത്രമതിൽക്കെട്ടിനുള്ളിലും പരിസരത്തും ദേവസ്വം ബോർഡിന്‍റെ സീൽ പതിപ്പിച്ച പോസ്റ്ററുകൾ മാത്രമേ അനുവദിക്കൂ. വോളന്‍റിയേഴ്‌സിനെ ദേവസ്വംബോർഡ് തെരഞ്ഞെടുത്ത് തിരിച്ചറിയൽ കാർഡ് തയാറാക്കി പോലീസ് സ്റ്റേഷ നിൽ നൽകണം. പോലീസ് പരിശോധിച്ച് സീൽചെയ്ത് നൽകുന്ന കാർഡുടമകൾ മാത്രമേ സേവനമനുഷ്ഠിക്കാവൂ. ക്രിമിനൽ കേസിൽ പ്രതികളായവരെ വോളന്‍റിയേഴ്‌സായി അ നുവദിക്കില്ല. വേലകളിയുമായി ബന്ധപ്പെട്ട് ദീപം തെളിക്കുന്ന വേളയിൽ ഒരു സംഘടന യുടെയും കൊടികൾ ഉപയോഗിക്കുവാൻ പാടില്ല.
ഉത്സവത്തിന് താത്കാലിക കടകളിൽ ജോലി ചെയ്യുന്നവർ പോലീസിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം തുടങ്ങിയ നിർദേശങ്ങളാണ് പോലീസ് പുറപ്പെടുവിച്ച ത്.ആചാരങ്ങളെയും ഉത്സവങ്ങളെയും തകർക്കാനുള്ള പോലീസിന്‍റെയും ഭരണപക്ഷത്തി ന്‍റെയും ശ്രമങ്ങളുടെ തുടർച്ചയാണ് ചിറക്കടവിലേതെന്നും അതിനാലാണ് സർവകക്ഷി യോഗത്തിൽ പങ്കെടുക്കാത്തതെന്നും ബിജെപി ജില്ലാ ട്രഷറർ കെ.ജി. കണ്ണൻ പറഞ്ഞു. ഹിന്ദു ഐക്യവേദി കാഞ്ഞിരപ്പള്ളി താലൂക്ക് കമ്മിറ്റിയും പോലീസിന്‍റെ നിയന്ത്രണത്തി ൽ പ്രതിഷേധവുമായി രംഗത്തുണ്ട്.