ഇടക്കുന്നം ബൂത്തിന് സമീപത്ത് നിന്ന് സ്ഥാനാര്‍ഥികള്‍
വോട്ടഭ്യര്‍ ത്ഥിച്ചെന്ന പരാതിയെ തുടര്‍ന്ന് പൊലീസ് ഇടപെട്ട് ഇവരെ ഇവിടെ നിന്ന് മാറ്റി. പ്രശ്‌ന സാധ്യതയുള്ള ബൂത്തുകളില്‍ ലോക്കല്‍ പൊലീസിന് പുറമെ ആംഡ് പൊലീസിനെയും നിയോഗിച്ചിരുന്നു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പേട്ട ഗവ.സ്‌കൂള്‍, നൂര്‍ഹുദാ സ്‌കൂള്‍, തമ്പലക്കാട് ഗവ.സ്‌കൂള്‍, എന്‍എസ്എസ് യുപിസ്‌കൂള്‍, പാറത്തോട് പഞ്ചായത്തിലെ ഇടക്കുന്നം ഗവ.സകൂളിലെ 2 ബൂത്തുകള്‍ എന്നിവിടങ്ങളിലാണ് കൂടുതല്‍ പൊലീസിനെ നിയോഗിച്ചത്.