കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ കോവിഡ് മാനദണ്ഡം ലംഘിച്ച 12 പേർക്കെതിരേ കേസും 50 പേരിൽ നിന്ന് പിഴ ഈടാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ പത്തു പേർക്കെതിരെ കേസെ ടുക്കുകയും ഇരുപതു പേരിൽ നിന്നും പിഴ ചുമത്തുകയും ചെയ്തിരുന്നു.

കാഞ്ഞിരപ്പള്ളി മേഖലയിൽ വെള്ളിയാഴ്ച 295 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴി ഞ്ഞ ദിവസങ്ങളെ വച്ച് മേഖലയിലെ ആശ്വാസ കണക്കാണിത്.കാഞ്ഞിരപ്പള്ളി – 74, എരുമേലി – 55, എലിക്കുളം – 50, ചിറക്കടവ് – 40, മണിമല, കൂട്ടിക്കൽ – 21 വീതം,
മുണ്ടക്കയം -19, പാറത്തോട് – 10, കോരുത്തോട് – അഞ്ച് എന്നിങ്ങനെയാണ് പഞ്ചായ ത്ത് തിരിച്ചുള്ള കോവിഡ് രോഗികളുടെ കണക്ക്. നിലവിൽ രോഗികളുടെ എണ്ണത്തി ൽ കുറവ് ഉണ്ടായിയെങ്കിലും പഞ്ചായത്തുകളിലെ കണ്ടെയ്ൻമെന്‍റ് സോണുകളുടെ എണ്ണം ഉയർന്നു തന്നെ. രോഗികളിൽ 90 ശതമാനം പേരും വീടുകളിൽ തന്നെയാണ് കഴിയുന്നത്.