ഒരു കോടി രൂപ ചെലവഴിച്ച് നടപ്പാക്കിയ എരുമേലി ഹൈടെക് പോലീസ് സ്റ്റേഷനും സി സി ടിവി സംവിധാനവും നാടിന് സമർപ്പിച്ചു.പി.സി ജോർജ് എംഎൽഎയും, ഡിജിപി ലോക് നാഥ് ബെഹ്റയും ചേർന്നാണ് ഇരു പദ്ധതികളും നാടിന് സമർപ്പിച്ചത്.
 ആറ് കിലോമീറ്റർ ചുറ്റളവിൽ അറുപത് ക്യാമറകൾ സ്ഥാപിച്ചുകൊണ്ടാണ് എരുമേലി യിൽ ഹൈടെക് സി സി ടി വി സിസ്റ്റം ഒരുക്കിയിരിക്കുന്നത്.പോലീസ് സ്റ്റേഷനിലെ കൺ ട്രോൾ റൂമിലെ വലിയ സ്ക്രീനിൽ ദൃശ്യങ്ങൾ ഇരുപത്തിനാല് മണിക്കൂറും നിരീക്ഷിക്കാ ൻ കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത, 4K സംവിധാനമുള്ള അത്യാധുനിക ക്യാമറ കൾ കൺട്രോൾ റൂമിൽ നിന്ന് തന്നെ നിയന്ത്രിക്കാനും കഴിയും.വൈദ്യുതി ലാഭിക്കുന്നതി നടക്കമുള്ള സംവിധാനങ്ങളാണ് ഹൈടെക് പോലീസ് സ്റ്റേഷന്റെ ഭാഗമായി ഒരുക്കിയിരി ക്കുന്നത്.ഇരു പദ്ധതികളുടെയും ഉദ്ഘാടനം പി.സി ജോർജ് എംഎൽഎയും,ഡിജിപി ലോക് നാഥ് ബെഹ്റയും ചേർന്ന് നിർവ്വഹിച്ചു.
എരുമേലി eപാലീസ് സ്റ്റേഷൻ ഭരിക്കുന്നത് ഗുണ്ടയാണന്ന് പി.സി ജോർജ് എംഎൽഎ പറഞ്ഞു. എരുമേലി സിഐ യ്ക്കെതിരെയായിരുന്നു eജാർജിന്റെ വിമർശനം. പരി ശോധിക്കാം എന്ന ഒറ്റവാക്കിൽ മറുപടി നൽകുക മാത്രമാണ് ഡി.ജി പി ലോക്നാഥ് ബെ ഹ്റ പറഞ്ഞത്.
സമ്മേളനത്തിൽ കോട്ടയം എസ്പി.ഹരിശങ്കർ ഐപിഎസ് അധ്യക്ഷത വഹിച്ചു.സ്പെ ഷ്യൽ ഓഫീസർ മെറിൻ ജോസഫ്,ഡിവൈഎസ്പി മാരായ മധുസൂദനൻ,സുരേഷ് കുമാ ർ,പഞ്ചായത്ത് പ്രസിഡൻറ് ടി എസ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.ഹൈടെക് സി സി ടി വി സിസ്റ്റം പരിശോധിച്ച് മനസിലാക്കിയതിന് ശേഷമാണ് ഡി ജി പി അടക്കമു ള്ളവർ മടങ്ങിയത്.