കാഞ്ഞിരപ്പള്ളി:പൊലീസ് സ്‌റ്റേഷന് പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമാണ പ്രവർ ത്തനങ്ങൾ ആരംഭിച്ചു. കെട്ടിടം നിർമിക്കുന്നതിന് റവന്യൂ വകുപ്പ് വിട്ടു നൽകിയ സ്ഥല ത്തെ മണ്ണ് മാറ്റുന്ന ജോലികളാണ് ആരംഭിച്ചത്. മണ്ണെടുപ്പ് പൂർത്തിയാകുന്ന മുറയ്ക്ക് കെട്ടിട നിർമാണം ആരംഭിക്കും.

മുന്നു നിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിന് 1.85 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ധ നകാര്യ വകുപ്പിന് സമര്‍പ്പിച്ചത്. മൂന്ന് ഘട്ടമായി നിർമാണം പൂര്‍ത്തിയാക്കാനാണ് പദ്ധ തി .ആദ്യ ഘട്ടം 34 ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ത്തിയാക്കും.ആദ്യ നിലയില്‍ പൊലിസ് സ്റ്റേഷനും രണ്ടാമത്തെ നിലയില്‍ സി.ഐ ഓഫീസും, ട്രാഫിക് യൂണിറ്റും, ഏറ്റവും മുക ളില്‍ പൊലീസുകാര്‍ക്ക് വിശ്രമത്തിനായി സ്ഥല സൗകര്യങ്ങളും ലക്ഷ്യമിട്ടാണ് എസ്റ്റിമേറ്റ് തയ്യാറാക്കിട്ടുള്ളത്. പൊലീസ് സ്റ്റേഷൻ തുടങ്ങിയ കാലം മുതൽ അസൗകര്യങ്ങളുടെ നടു വിലാണ് പ്രവർത്തിക്കുന്നത്.

വാടക കെട്ടിടങ്ങളും, പഴയ സ്കൂൾ കെട്ടിടത്തിലുമൊക്കെ പ്രവർത്തിച്ച ശേഷം നിലവി ൽ പഴയ താലൂക്ക് ഓഫീസ് കെട്ടിടത്തിലാണ് കഴിഞ്ഞ 8 വര്‍ഷമായി പൊലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനോട് ചേർന്ന് റവന്യൂ വകുപ്പ് നിർമാണനുമതിയോടെ വിട്ടു ന ല്‍കിയ സ്ഥലത്താണ് ഇപ്പോൾ പൊലീസ് സ്റ്റേഷന് സ്വന്തമായി പുതിയ കെട്ടിടം നിര്‍മിക്കു ന്നത്. പൊലീസ് സ്റ്റേഷന്റെ സമീപത്തെ 4.45 ആർ(10.99 സെന്റ്) ഭൂമിയുടെ ഉടമസ്ഥാവ കാശം റവന്യൂ വകുപ്പിൽ നില നിർത്തികൊണ്ടാണ് ആഭ്യന്തര വകുപ്പിന് പൊലീസ് സ്റ്റേ ഷൻ നിർമ്മിക്കുന്നതിന് ഉപയോഗാനുമതി നൽകിയത്.

സംസ്ഥാന പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണ പ്രവർത്ത നങ്ങൾ നടത്തുന്നത്. അനുവദിച്ചിരിക്കുന്ന ആവശ്യത്തിന് മാത്രമേ ഭൂമി ഉപയോഗിക്കാ വൂ, ഭൂമി പാട്ടത്തിനോ,വാടകയ്ക്കോ നൽകാനോ, പണയപ്പെടുത്താനോ അന്യാധീനപ്പെ ടുത്താനോ പാടില്ല, ഭൂമി പൊലീസ് വകുപ്പ് സംരക്ഷിക്കണം, മരങ്ങൾ മുറിക്കാൻ പാടി ല്ല, അഥവാ മുറിക്കേണ്ടി വന്നാൽ റവന്യൂ ആധികാരികളുടെ മുൻകൂർ അനുമതി വാങ്ങ ണം. കൂടാതെ മുറിക്കുന്ന മരങ്ങളുടെ ഇരട്ടി എണ്ണം വൃക്ഷതൈകൾ നട്ടുപിടിപ്പിക്കണം എന്നീ നിബന്ധനകളോടെയാണ് റവന്യൂ വകുപ്പ് സ്ഥലം വിട്ടു നൽകിയത്.

കെട്ടിട നിർമാണം പൂർത്തിയാകുന്നതു വരെ മുൻപ് ദൂരദർശൻ കേന്ദ്രം പ്രവർത്തിച്ചിരു ന്നതും നിലവിൽ ഒഴിഞ്ഞു കിടക്കുന്നതുമായ റവന്യൂ വകുപ്പിന്റെ കൈവശമുള്ള കെട്ടി ടം പൊലീസുകാർക്ക് വിശ്രമ സൗകര്യത്തിനായി വിട്ടു നൽകണമെന്നും പൊലീസ് റവ ന്യൂ അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.