പുതിയ അധ്യായന വർഷം ആരംഭിക്കുമ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികൾ ക്കായുള്ള യാത്ര സംവിധാനം കുറ്റമറ്റതും കാര്യക്ഷമമാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉറ പ്പുവരുത്തുക എന്ന സേവന താൽപര്യത്തോടെ കോട്ടയം ജില്ലാ പോലീസ് മുന്നോട്ടു വെ ക്കുന്ന   ഓപ്പറേഷൻ റെയിൻബോ പദ്ധതിയുടെ  കാഞ്ഞിരപ്പള്ളി സബ് ഡിവിഷൻ ഉദ്ഘാടനം 27നു  രാവിലെ 10 മണിക്ക്  പൊൻകുന്നം ലീല മഹൽ ഓഡിറ്റോറിയത്തിൽ വച്ച് ജില്ലാ പോലീസ് മേധാവി ഹരിശങ്കർ ഐപിഎസ് നിർവഹിക്കും.
കാഞ്ഞിരപ്പള്ളി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്  എസ്. മധുസൂദനൻ അധ്യക്ഷത വഹി ക്കുന്ന ചടങ്ങിനോടൊപ്പം കാഞ്ഞിരപ്പള്ളി സബ്  ഡിവിഷന് കീഴിലുള്ള സ്കൂൾ വാഹ നങ്ങളുടെ പ്രവർത്തനക്ഷമത, യന്ത്രക്ഷമത, വാഹന രേഖകളുടെ സാധുത, ഡ്രൈവർ മാരുടെ നേത്രപരിശോധന, ബോധവൽക്കരണം പാംഫ് ലെറ്റ്  വിതരണം, റെയിൻബോ സ്റ്റിക്കർ പതിക്കൽ തുടങ്ങിയ വിവിധ പദ്ധതികളുടെ സബ് ജില്ലാതല ഉദ്ഘാടനവും നടത്തുന്നതായിരിക്കും.
വൻ സ്വീകാര്യത ലഭിച്ച  പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കഴിഞ്ഞ തിങ്കളാഴ്ച്ച കോട്ട യത്ത് വെച്ച് ബഹുമാനപ്പെട്ട ജില്ലാ കളക്ടർ സുധീർ ബാബു ഐ.എ.എസ്  നിർവഹി ച്ചിരുന്നു. മറ്റു സബ് ഡിവിഷനുകളുടെ  ഉദ്ഘാടനം വരുംദിവസങ്ങളിൽ നടക്കും.