മണിമല  രാത്രിയിൽ സഹോദരനോടൊപ്പം വീട്ടിലേയ്ക്കു പോയ യുവതിയെ ആക്ര മിച്ച പ്രതിയെ കഞ്ചാവുമായി മണിമല പോലീസ് പിടികൂടി. മണിമല തേക്കനാൽ അ രുൺ തോമസ്(26) നെയാണ് ബുധനാഴ്ച രാത്രിയിൽ പോലീസ് പിടികൂടിയത്. ബുധനാ ഴ്ച രാത്രിയിൽ പത്തരയ്ക്ക് വീട്ടിലേയ്ക്ക് പോവുകയായിരുന്ന വള്ളംചിറ സ്വദേശി യാ യ ടിനുവിനേയും സഹോദരിയേയും തടഞ്ഞു നിർത്തി അരുൺ മർദ്ദിക്കുകയായി രു ന്നു. ബന്ധുവിന്റെ മാമ്മോദീസായ്ക്കുശേഷം ബൈക്കിൽ വീട്ടിലേയ്ക്ക് പോകവേയാ ണ് ഇരുവർക്കും മർദ്ദനമേറ്റത്.
മർദ്ദനത്തെതുടർന്ന് യുവതി നിലത്തുവീഴുകയും ചെയ്തു. പിന്നീട് ബൈക്കിൽ രക്ഷ പ്പെട്ട ഇരുവരേയും അരുൺ പുറകേ ചെന്ന് വീണ്ടും ആക്രമിക്കാൻ ശ്രമിച്ചു.  യുവതി യുടെ വീട്ടുകാർ പരാതി നൽകിയതോടെ പോലീസ് അരുണിനെ പിടികൂടുമ്പോൾ വിൽപ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവും കണ്ടെത്തുകയായിരുന്നു.കഞ്ചാവ് കടത്തിന് മുമ്പും പോലീസ് പിടിയിലായിട്ടുണ്ട്  ഫോട്ടോഗ്രാഫർ കൂടിയായ അരുൺ. മണിമല ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിലും പ്രതിയാണ്.