9 വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 14 വർഷം കഠിന തടവ്. വെളിയ ന്നൂർ സ്വദേശിയെയാണ് കോട്ടയം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ( പോക്സോ) ശി ക്ഷിച്ചത്. പ്രതിക്ക് 25000/- രൂപ പിഴ ശിക്ഷയും വിധിച്ചിട്ടുണ്ട്. പിഴ തുക അടച്ചില്ലെ ങ്കിൽ 6 മാസം കൂടി കഠിന തടവ് പ്രതി അനുഭവിക്കണം.
2018 ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ മാതാവ് വിദേശത്ത് ജോ ലിയിൽ ആയിരുന്നു. പെൺകുട്ടിയുടെ മുതിർന്ന സഹോദരന്മാരായ 15ഉം, 14ഉം വയ സുള്ള ആൺകുട്ടികൾ സ്കൂൾ ഹോസ്റ്റലിലും ആയിരുന്നു. രാമപുരത്തുള്ള വാടക വീ ട്ടിൽ താമസിക്കവേയാണ് പെൺകുട്ടിയെ പിതാവ് ഉപദ്രവിച്ചത് എന്നായിരുന്നു പ്രോ സിക്യൂഷൻ കേസ്. സംഭവത്തിന് ശേഷം അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് എറ ണാകുളം ചേരാനല്ലൂരിലുള്ള മാതാവിന്റെ വീട്ടിലേക്ക് മാറ്റപ്പെട്ട പെൺകുട്ടി അവിടെ വച്ച് മുത്തശ്ശിയോട് വിവരം പറയുകയായിരുന്നു.
ചൈൽഡ് ലൈനിൽ അറിയിച്ചതിനെ തുടർന്ന് ചേരാനല്ലൂർ പൊലീസ് കേസെടുത്ത് രാമ പുരം സ്റ്റേഷനിലേക്ക് അയച്ച് കൊടുക്കുകയായിരുന്നു. അന്നത്തെ പാലാ ഡിവൈ. എസ്. പി വി.ജി വിനോദ് കുമാറിന്റെ മേൽ നോട്ടത്തിൽ രാമപുരം പൊലീസ് ഇൻസ്പെക്റ്റർ ജോയ് മാത്യുവാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഗവ. പ്ലീഡർ അഡ്വ. പോൾ. കെ എബ്രഹാം ഹാജരായി.