പ്രായപൂര്‍ത്തിയാകത്ത പെണ്‍കുട്ടിക്കെതിരെയുള്ള പീഡനശ്രമത്തില്‍ യുവാവ് അറ സ്റ്റില്‍. ഇടക്കുന്നം കൂട്ടാപ്ലാക്കല്‍ അഷ്‌കര്‍ നാസര്‍ (19) നെയാണ് കാഞ്ഞിരപ്പള്ളി പോ ലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ; ഇയാള്‍ പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ചു വശത്താക്കിയിരു ന്നു.

പെണ്‍കുട്ടി കയറിയ ബസ്സില്‍ ഇയാള്‍ കയറുകയും ഇടയ്ക്ക് വെച്ച് അതിജീവിതയുടെ കയ്യില്‍ ബലമായി പിടിച്ച് ഇറക്കിക്കൊണ്ടു പോകുവാന്‍ ശ്രമിച്ചു. ഇതെ തുടര്‍ന്ന് പെ ണ്‍കുട്ടി ബഹളം വയ്ക്കുകയും കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി  പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ. ഷിന്റോ പി. കുര്യന്‍, എസ്.ഐമാരായ അരുണ്‍  തോമസ്, രാധാകൃഷ്ണപിള്ള എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.