കാഞ്ഞിരപ്പള്ളി:അഞ്ച് വർഷം മുമ്പ് പ്രായര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാ ന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. തമ്പലക്കാട് സ്വദേശിയാ യ കൃഷ്ണകുമാര്‍ (രാജേഷ്-47) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തെക്കു റിച്ച് പോലീസ് പറയുന്നതിങ്ങനെ,2014ലാണ് കേസിന് ആസപദമായ സംഭവം നടക്കുന്നത്.

കൃഷ്ണകുമാര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അനുവാദമില്ലാതെ ശരീരത്ത് സ്പര്‍ശിക്കു കയും പീഡിപ്പിക്കാന്‍ ശ്രമിച്ചതായിട്ടുമാണ് പരാതി. ഇപ്പോൾ 21 വയസുള്ള പെൺകുട്ടി യുടെ പതിനാറാം വയസിലായിരുന്നു പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത് .പെ ണ്‍കുട്ടിയുടെ മാതാവിന്റെ ചിത്രം ദുരുപയോഗം ചെയ്തതായും പരാതിയുണ്ട്. പോക്‌ സോ നിയമപ്രകാരം കേസെടുത്ത ഇയാളെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.