പൊടിമറ്റം: സെന്റ ജോസഫ്സ് റോമന്‍ കത്തോലിക്കാ പള്ളിയിലെ ഇടവക മദ്ധ്യസ്ഥ നായ വിശുദ്ധ ഔസേപ്പിതാവിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുന്നാളിന് കൊടിയേറി. ഇടവക വികാരി ഫാ. തോമസ് പഴവക്കാട്ടില്‍ തിരുന്നാളിന് കൊടിയേറ്റി.

9ന് വൈകിട്ട് 4.30ന് ജപമാല, 5ന് കുര്‍ബാന- ഫാ. ജോര്‍ജ് കളീക്കല്‍, 10ന് 4.30ന് ജപമാല, 5ന് കുര്‍ബാന- ഫാ. മൈക്കിള്‍ വലയിഞ്ചിയില്‍, പ്രസംഗം- ഫാ. ജോണ്‍ വിയാനി തുടര്‍ന്ന് പ്രദക്ഷിണം പൊടിമറ്റം കുരിശടിയിലേക്ക്.

11ന് ഉച്ചകഴിഞ്ഞ് 3.30ന് വിവിധ വാര്‍ഡുകളില്‍ നിന്നുള്ള കഴുന്ന് പ്രദക്ഷിണം പൊടി മറ്റം കുരിശടില്‍ എത്തിച്ചേരും തുടര്‍ന്ന് പള്ളിയിലേക്ക്. 4ന് തിരുന്നാള്‍ കുര്‍ബാന- ഫാ. ഫെലിക്സ് പുറത്തേപ്പറമ്പില്‍, പ്രസംഗം- ഫാ. പോള്‍ രാമച്ചംകുടിയില്‍, സ്നേഹവിരു ന്ന്, ഇടവകദിനാഘോഷം എന്നിവ നടക്കും.