കാഞ്ഞിരപ്പള്ളി: പൊടിയഭിഷേകത്തിനു ശേഷം ഇപ്പോൾ ചെളിയഭിഷേകം. കനത്ത ചൂ ടിൽ ടൗണ്‍ വെന്തുരുകുന്പോളാണ് ആശ്വാസമായി ഇന്നലെ വൈകുന്നേരം കാഞ്ഞിരപ്പ ള്ളിയിൽ വേനൽ മഴയെത്തിയത്. എന്നാൽ, മഴയ്ക്ക് ശേഷം എത്തിയ ചെളിയും കല്ലുക ളും യാത്രക്കാരെ ദുരിതത്തിലാക്കി. ഇന്നലെ ശക്തമായി പെയ്ത മഴയിൽ ഒഴുകിയെ ത്തിയ കല്ലുകളും ചെളിയും റോഡിലാകെ നിറഞ്ഞിരിക്കുകയാണ്. ഇതോടെ ടൗണിലെ കടകളിലേയ്ക്ക് വെള്ളം കയറി തുടങ്ങി. മഴ കുറഞ്ഞതോടെ ടൗണിൽ നിറയെ ചെളിയി ൽ നിറഞ്ഞു. ടൗണിലെ ഓടകൾ അടഞ്ഞ സ്ഥിതിയിലാണെന്നും അതിനാലാണ് വെള്ളം റോഡിലൂടെ ഒഴുകി കടകളിലേക്ക് കയറിയതെന്നും വ്യാപാരികൾ പറയുന്നു.

ടൗണിലെ അടഞ്ഞ ഓടകൾ വൃത്തിയാക്കണമെന്നും ദേശീയപാതയിലെ ചെളിയും കല്ലുക ളും നീക്കം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ക ഴിഞ്ഞ ദിവസങ്ങളിൽ പൊടിശല്യം ഏറെയായിരുന്നു. ഇന്നലെ പെയ്ത മഴയിൽ പൊടി ശല്യം കുറഞ്ഞതോടെ ഇപ്പോൾ ചെളിയും കല്ലുകളുമാണ് ദുരിതത്തിലാക്കുന്നത്.