ലക്ഷങ്ങള്‍ വിലയുള്ള ഭൂമി സൗജന്യമായി സര്‍ക്കാരിന് വിട്ട് നല്‍കി സി.പി.എം ജില്ലാ കമ്മറ്റിയംഗം പി.എന്‍ പ്രഭാകരന്‍.സര്‍ക്കാര്‍ ഭൂമിയും പൊതു സ്ഥാപങ്ങളും കൈയ്യേ റി ലാഭം കൊയ്യുന്നവരുടെ ഇടയില്‍ വ്യത്യസ്ഥനാവുകയാണ് സഖാവ് പി.എന്‍. പ്രഭാകരന്‍. പാര്‍ട്ടി ഓഫീസിനും അംഗന്‍വാടിക്കും ഇപ്പോള്‍ ആയുര്‍വ്വേദ ആശുപ ത്രിക്കും സ്വന്തം സ്ഥലം വിട്ടുനല്‍കിയിരിക്കുകയാണ് പി.എന്‍. പ്രഭാകരന്‍. കാഞ്ഞിര പ്പള്ളി ഗ്രാമപഞ്ചായത്തിലെ 17ാം വാര്‍ഡ് വിഴിക്കിത്തോട്ടില്‍ ആയുര്‍വേദ ആശുപത്രി നിര്‍മ്മിക്കുന്നതിനായി 5 സെന്റ് സ്ഥലമാണ് സി.പി.എം ജില്ലാ കമ്മറ്റിയംഗം കൂടിയാ യ ഇദ്ദേഹം വിട്ട് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വി.എസ്.സര്‍ക്കാരിന്റെ കാലത്ത് പി.എന്‍.പ്രഭാകരന്‍ മുന്‍കൈയ്യെടുത്താ ണ് വിഴിക്കത്തോട് ഗ്രാമത്തില്‍ ആയുര്‍വ്വേദ ഡിസ്‌പെന്‍സറി അനുവദിപിച്ചത്. സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ പി വൈ എം എ സൗജന്യമായി വിട്ടു നല്‍കിയ കെട്ടിടത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ദിവസേന നിരവധി രോഗികളെത്തു ന്ന ആശുപത്രിയുടെ പരിമിതികള്‍ മനസിലാക്കിയാണ് 10 ലക്ഷം രൂപാക്ക് മുകളില്‍ മതിപ്പ് വിലയുള്ള സ്വന്തം ഭൂമി പുതിയ ആശുപത്രി കെട്ടിടം നിര്‍മിക്കാന്‍ പി.എന്‍ പ്രഭാകരന്‍ തയ്യാറായത്. വിഴിക്കിത്തോട് പ്രാഥമീക ആരോഗ്യ കേന്ദ്രം നിര്‍മ്മിക്കുന്ന തിന് സ്ഥലം കണ്ടെത്താനും നാട്ടുകാരില്‍ നിന്ന് പണം ശേഖരിച്ച് സ്ഥലം വാങ്ങി സര്‍ക്കാരിന് വിട്ട് നല്‍കുവാനും മുന്‍പന്തിയിലുണ്ടായിരുന്നു പി.എന്‍.വിഴിക്കിത്തോട് അംഗനവാടിയക്കായി തന്റെ മൂന്ന് സെന്റ് സ്ഥലം വിട്ട് നല്‍കുകയും പി വൈ എം എ വായനശാലയ്ക്ക് വക്കച്ചന്‍ മറ്റത്തില്‍, ചന്ദ്രന്‍ പിള്ള എന്നീ എം.പി മാരില്‍ നിന്നും ഫണ്ട് കണ്ടെത്തി വായനശാലയക്ക് ഇരുനില മന്ദിരം പണിതതും പി.എന്‍ ന്റെ ശ്രമഫലമായാണ്. ഇന്ന് ജീവിച്ചിരിക്കുന്ന മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാ വായ പി.എന്‍ കൗമാരകാലത്ത് തന്നെ സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായി. കാഞ്ഞിര പ്പള്ളി ഗ്രാമപഞ്ചായത്തംഗം, സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം, പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഡയറക്ടര്‍, സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം ,കാഞ്ഞിരപ്പള്ളി, വാഴൂര്‍ ഏരിയാ സെക്രട്ടറി, കര്‍ഷക സംഘം ജില്ലാ സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള പി.എന്‍ ദീര്‍ഘകാലമായി സി.പി.ഐ (എം) ജില്ലാ കമ്മറ്റി അംഗവുമാണ്. മികച്ച കര്‍ഷകനും, സഹകാരിയും, സംഘാടകനുമായ പി.എന്‍ പ്രഭാകരന്‍ എന്ന മനുഷ്യ സ്‌നേഹിയെ ആദരിക്കാന്‍ നാടൊരുങ്ങുമ്പോള്‍ അത് ദീര്‍ഘകാലത്തെ സന്നദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം കൂടിയാവും.

65 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള, മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാ വും, മികച്ച കര്‍ഷകനും, സഹകാരിയും, സംഘാടകനും, സര്‍വോപരി മനുഷ്യസ്നേ ഹിയുമായ, പി.എന്‍ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന പുള്ളോലില്‍ പി.എന്‍ പ്രഭാകരന്‍ അഥവാ സഖാവ് പി.എന്‍. പ്രഭാകരനെ കാഞ്ഞിരപ്പള്ളി പഞ്ചായത്തി ന്റെയും, നാട്ടുകാരുടെയും നേതൃത്വത്തില്‍ ആദരിക്കുന്നു.തിങ്കളാഴ്ച്ച വൈകിട്ട് 4 മണിക്ക് വിഴിക്കിത്തോട് എസ്എന്‍ഡിപി ഹാളില്‍ ചേരുന്ന അനുമോദന സമ്മേളന ത്തില്‍ പൗരാവലിയുടെ ഉപഹാരം പി.എന്‍.പ്രഭാകരന് നല്‍കി ആദരിക്കും. ഡോ: എന്‍.ജയരാജ് എം എല്‍ എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ത്രിതല പഞ്ചായത്തം ഗങ്ങള്‍, സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

60 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ള, മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും, മികച്ച കര്‍ഷകനും, സഹകാരിയും, സംഘാടകനും, സര്‍വോപരി മനുഷ്യസ്നേഹിയുമായ, പി.എന്‍ എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന പുള്ളോലില്‍ പി.എന്‍ പ്രഭാകരന്‍ അഥവാ സഖാവ് പി.എന്‍. പ്രഭാകരനെ കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്റെയും, നാട്ടുകാരുടെയും നേതൃത്വത്തില്‍ ആദരിക്കുന്നു. ഗ്രാമപഞ്ചായത്ത് ആയൂര്‍വ്വേദ ആശുപത്രിക്ക് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ വിഴിക്കത്തോട്ടില്‍ സ്വന്തം ഭൂമിയില്‍ നിന്നും 10 ലക്ഷം രൂപക്ക് മുകളില്‍ മതിപ്പ് വിലയുള്ള 5 സെന്റ് സ്ഥലം സംഭാവനയായി നല്‍കിയ സി.പി.ഐ (എം) ജില്ലാ കമ്മറ്റി അംഗം പി.എന്‍.പ്രഭാകരന്‍ നാടിനു മുഴുവന്‍ മാതൃകയായിരുന്നു