എരുമേലി : പഞ്ചായത്തിൽ അറിയിച്ച് നടപടി കാത്തിരുന്ന വീട്ടമ്മ ഒടുവിൽ സ്വന്തം പണം മുടക്കി തൊഴിലാളികളെ കൊണ്ട് പാലത്തിലെ തൂണുകളിൽ അടിഞ്ഞ മാലിന്യ ങ്ങളും മരങ്ങളുടെ തടികളും നീക്കം ചെയ്യാൻ ആരംഭിച്ചു. തൊഴിലാളികൾ ഒരു ദിവ  സം മൊത്തം പരിശ്രമിച്ചിട്ടും നീക്കം ചെയ്യൽ പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. എരുമേ ലി ആമക്കുന്ന് പാലത്തിലാണ് വലിയ തോട്ടിലെ മാലിന്യങ്ങളും മരക്കഷണങ്ങളും അടിഞ്ഞുകൂടി അപകട ഭീഷണിയായിരിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലെ കാലവർഷ മഴയിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളാണ് എല്ലാം. പതിറ്റാണ്ടുകൾ പഴക്കമുണ്ട് പാലത്തിന്. പാലത്തിന്റെ തൂണുകൾ ബലക്ഷയ ത്തിലാണ്. മാലിന്യങ്ങൾ അടിഞ്ഞതോടെ അപകട സാധ്യത മുന്നിൽ കണ്ടാണ് പഞ്ചായ ത്തധികൃതരെ സമീപത്തെ വ്യാപാരിയായ വീട്ടമ്മ വിവരമറിയിച്ചത്. എന്നാൽ ആ ഴ്ചകൾ നീണ്ടിട്ടും പഞ്ചായത്തധികൃതരുടെ ഭാഗത്ത്‌ നിന്നും പ്രതികരണമുണ്ടായിട്ടില്ല.