കനത്ത മഴയിൽ മണിമല പഴയിടം കോസ് വേയിൽ വന്നടിഞ്ഞത് പ്ലാസ്റ്റിക് മാലിന്യങ്ങ ളുടെ കൂമ്പാരം. കൈത്തോടികളിൽ നിന്നടക്കം ഒഴുകിയെത്തിയ പ്ലാസ്റ്റിക് മാലിന്യങ്ങളാ ണ്  പഴയിടം കോസ് വേയിൽ മണിമലയാറ്റിൽ വന്നടിഞ്ഞിരിക്കുന്നത്.
ഏതെങ്കിലും ഒരു  മാലിന്യ നിക്ഷേപ കേന്ദ്രത്തിലെ കാഴ്ചയല്ലിത്. പുഴയിൽ വന്നടിഞ്ഞി രിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികൾ കുപ്പികൾ വേർതിരിച്ച് ശേഖരിക്കുന്ന കാഴ്ചയാണിത്. നാടിന് ജീവൻ പകരുവാൻ തെളിഞ്ഞൊഴു കേണ്ട മണിമലയാറെന്ന പുഴയിലെ കാഴ്ച. ഒരു വശത്ത് പുഴ സംരക്ഷണത്തിനായി മുറ വിളി ഉയരുമ്പോൾ മറുവശത്ത് പുഴയെ മനുഷ്യൻ തന്നെ നാശത്തിലേക്ക് നയിക്കുന്നു എ ന്നതിൻ്റെ ഉത്തമോദാഹരണം. കനത്ത മഴയിൽ മണിമല പഴയിടം കോസ് വേയിൽ വന്ന ടിഞ്ഞിരിക്കുന്നതാണ് ടൺ കണക്കിനുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഈ കൂമ്പാരം.
ഇതിൽ എല്ലാത്തരം  പ്ലാസ്റ്റിക് മാലിന്യങ്ങളുമുണ്ട്. മദ്യ കുപ്പികളും, ഇലക്ട്രോണിക് അ വശിഷ്ടങ്ങളും അടക്കം. മഴയിൽ ഒഴുകിയെത്തിയ വലിയ മരക്കഷണങ്ങളും, മുളങ്കമ്പു കളും ഉയരം കുറഞ്ഞ കോസ് വേയുടെ  തൂണുകളിൽ വന്ന് തങ്ങിയതാണ് പ്ലാസ്റ്റിക് മാ ലിന്യങ്ങൾ ഇവിടെ വന്നടിയുവാനുള്ള കാരണം.മാലിന്യങ്ങൾ വന്നടിഞ്ഞതുമൂലം ഇവി ടെ പുഴ തന്നെ രണ്ടു വശങ്ങളിലേക്ക് ഗതിമാറിയാണ്  ഒഴുകുന്നത്.ഇത്തവണ മാത്രമല്ല. എല്ലാ മഴക്കാലത്തും പഴയിടം കോസ് വേയിലെ സ്ഥിരം കാഴ്ച ഇതു തന്നെയാണന്ന് നാ ട്ടുകാർ പറയുന്നു.
മാലിന്യങ്ങൾ തങ്ങിനിൽക്കുന്നത് കോസ് വേയുടെ തൂണുകൾക്ക് ബലക്ഷയം ഉണ്ടാക്കും എന്നുറപ്പ്.മൂന്ന് പഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രദേശം എന്ന നിലയിൽ മാലിന്യങ്ങൾ ആ ര് നീക്കം ചെയ്യും എന്ന കാര്യത്തിലും എന്നും തർക്കം പതിവാണ്. മുൻപൊക്കെ പ്രദേശ വാസികൾ തന്നെ മുൻകൈയെടുത്താണ് ഇവ യന്ത്രസഹായത്താൽ നീക്കം ചെയ്തത്. ഇ ത്തവണയും അത് തന്നെ വേണ്ടി വരുമെന്ന് നാട്ടുകാർക്കറിയാം.എങ്കിലും ഈ കോസ് വേയ്ക്ക് പകരം ഉയരമുള്ള ഒരു പാലം ഇവർ സ്വപ്നം കാണുന്നുണ്ട്.