യുഎഇയില്‍ നിന്ന് കേരളത്തിലെ നഗരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സെക്ടറുകളില്‍ വിമാന ടിക്കറ്റ് നിരക്ക് കുറച്ച് കമ്പനികള്‍. ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് 290 ദിര്‍ഹമാണ് എയര്‍ അറേബ്യയുടെ നിരക്ക്.

കൊച്ചിയിലേക്ക് 320 ദിര്‍ഹത്തിനും എയര്‍ അറേബ്യയില്‍ ടിക്കറ്റ് ലഭിക്കും. ബംഗളു രുവും കോയമ്പത്തൂരും ഉള്‍പ്പെടെയുള്ള രാജ്യത്തെ മറ്റ് നഗരങ്ങളിലേക്കും കുറഞ്ഞ നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ 30 ശതമാനം ഇളവ് ജെറ്റ് എയര്‍വെയ്സ്പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ അഞ്ചുവരെയായിരിക്കും ജെറ്റ് എയര്‍ വേയ്സിന്റെ ഇളവുകള്‍ ലഭ്യമാവുന്നത്.ഓണ്‍ലൈനായോ മൊബൈല്‍ ആപ്പുവഴി യോ ട്രാവല്‍ ഏജന്‍സി വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്ക് ഓഫര്‍ ലഭിക്കും.

ഫ്ലൈ ദുബായ്, എമിറേറ്റ്സ് തുടങ്ങിയ കമ്പനികളും വിവിധ സെക്ടറുകളിലേക്ക് താരതമ്യേന കുറഞ്ഞ നിരക്കുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്