കാഞ്ഞിരപ്പള്ളി: ബ്ലോക്ക് പഞ്ചായത്തിൽ നടപ്പാക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റി ന്റെ ഉദ്ഘാടനം നടത്തി.ഗ്രീൻ കേരള പദ്ധതിയുടെ ഭാഗമായി 18.80 ലക്ഷം രൂപ ചെല വഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പാറത്തോട്,കാ ഞ്ഞിരപ്പളളി,മണിമല,എരുമേലി,മുണ്ടക്കയം,കൂട്ടിക്കൽ,കോരുത്തോട് എന്നീ പഞ്ചായ ത്തുകളിൽ നിന്നും മലിന്യങ്ങൾ ശേഖരിച്ച് പ്ലാസ്റ്റിക് ഷ്രെഡിങ് യൂണിറ്റിലെത്തിച്ച് പൊ ടിച്ച് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെ ആശാ ജോയി പദ്ധതിയുടെ ഉദ്ഘാടനം നിർവഹി ച്ചു. വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ അഡ്വ. പി.എ. ഷെമീർ, റോ സമ്മ ആഗസ്തി, ലീലാമ്മ കുഞ്ഞുമോൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സോഫി ജോസഫ്, വി.റ്റി. അയൂബ്ഖാൻ, പ്രകാശ് പള്ളിക്കൂടം, പി.ജി. വസന്തകുമാരി, അജി താ രതീഷ്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എൻ. രാജേഷ്,, ജോയിന്റ് ബി.ഡി.ഒ. എസ്. പ്രദീപ്, ജനറൽ എക്സ്റ്റൻഷൻ ഓഫീസർ ഷാജി ജേക്കബ്, വനിതാ ക്ഷേമ ഓഫീ സർ ബെന്നി മാത്യു, പ്ലാൻ ക്ലർക്ക് ദിലീപ് കെ.ആർ., ക്ലർക്ക് ബിജിലിമോൾ പി. ജോസ ഫ് എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്തുകളിൽ നിന്ന് ശേഖരിക്കുന്ന 40 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് മലി ന്യങ്ങളാണ് ഷ്രെഡിങ് യൂണിറ്റിൽ പൊടിച്ച് എടുക്കുക. ഇവ ടാറിങിനും മറ്റ് ആവശ്യ ങ്ങൾക്കുമായി ഗ്രീൻ കേരള മുഖേന മറ്റ് ഏജൻസികൾക്ക് നൽകാനാണ് പദ്ധതി. എല്ലാ പഞ്ചായത്തുകൾ തോറും പ്ലാസ്റ്റിക് ശേഖരണം ആരംഭിച്ചിട്ടുണ്ട്. കഴുകി വൃത്തിയാ ക്കി ഉണക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ബ്ലോക്ക് പഞ്ചായത്തിലെ ഷ്രഡിങ് യൂണി റ്റിൽ ശേഖരിക്കുക.