മുണ്ടക്കയം: ജലവിതരണ പൈപ്പിൽ പ്ലാസ്റ്റിക് ബക്കറ്റ് തിരുകി  വിതരണം തടസ്സപ്പെ ടുത്തിയതായി പരാതി. ഹെലിബറിയ ശുദ്ധ ജല പദ്ധതിയിൽ നിന്നും വെള്ളം എത്തിച്ച്  ശേഖരിക്കുന്ന  പുല്ലുപാറ ടാങ്കിനുള്ളിൽ ഘടിപ്പിച്ച വിതരണ പൈപ്പിലാണ് സാമൂഹിക വിരുദ്ധർ ബക്കറ്റ് തിരുകിയത്.
ഇവിടെ നിന്നുമുള്ള ജലമാണ് പെരുവന്താനം, ചുഴുപ്പ്, നെടിയോരം, കരണിക്കാട്, കൊടി കുത്തി, മരുതുംമൂട്,  മുപ്പത്തി ആറാം മൈൽ, മെഡിക്കൽ ട്രസ്റ്റ്, മണിക്കൽ, പാലൂർക്കാ വ്മുപ്പത്തി അഞ്ചാം മൈൽ, കല്ലേപ്പാലം എന്നിവിടങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങ ൾ ഉപയോഗിക്കുന്നത്, വേനൽ കനത്തതോടെ എല്ലാ മേഖലകളിലും ജല വിതാനം താണു തുടങ്ങി. നിലവിൽ ഇവിടെ നിന്നുള്ള ജലത്തെ ആശ്രയിച്ചു മാത്രമാണ് പ്രദേശവാസികൾ കഴിയുന്നത്.
ഹെലിബറിയയിലെ ജലനിരപ്പ് താഴ്ന്നതോടെ കഴിഞ്ഞ നാല് ദിവസമായി ജലവിതരണം മുടങ്ങിയിരുന്നു. ഇതിന് ശേഷം ശനിയാഴ്ച പമ്പിംഗ് ആരംഭിച്ചുവെങ്കിലും ചുഴുപ്പിലെ  സംഭരണ ടാങ്കിലും പെരുവന്താനത്തും  ജലമെത്താതെ വന്നതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ബക്കറ്റ് കണ്ടെടുത്തത്. ബക്കറ്റ് വച്ച് പൈപ്പിൽ തടസ്സം ഉണ്ടാക്കി യതിനാൽ   ഒരാഴ്ച മുൻപ് ആയിരക്കണക്കിന് ലിറ്റർ ജലമാണ് പാഴായിപോയത്.
സംഭവം സംബന്ധിച്ച് ജല അതോറിട്ടി പെരുവന്താനം പൊലീസിൽ പരാതി നൽകി.