കാഞ്ഞിരപ്പള്ളി: പൂഞ്ഞാറിലും, കാഞ്ഞിരപ്പള്ളിയിലും ഒരോ ബൂത്തുകള്‍ പൂര്‍ണ്ണമാ യും വനിതാ ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കും. ഇവിടെ പ്രിസൈഡിങ് ഓഫിസര്‍ മുതല്‍ പോ ലീസ് വരെ വനിതാ ഉദ്യോഗസ്ഥരായിരിക്കും തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത്. പിങ്ക് ബൂ ത്ത് എന്നാണ് ഇവ അറിയപ്പെടുന്നത്. പിങ്ക് നിറത്തിലുള്ള തുണികളും തോരണങ്ങളും ഉപയോഗിച്ച് ബൂത്ത് അലങ്കരിച്ചിട്ടുമുണ്ട്.

പ്രിസൈഡിങ് ഓഫീസര്‍ ഉള്‍പ്പടെ നാല് വനിതാ ഉദ്യോഗസ്ഥരും സുരക്ഷയ്ക്കായി ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥയുമാണ് ബൂത്തിലുള്ളത്. സെക്ടര്‍ ഓഫീസര്‍ എന്‍. ജയപ്രകാശിന്റെ നേതൃത്വത്തിലാണ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ പിങ്ക് ബൂത്തൊരുക്കിയിരിക്കുന്നത്.

സമ്മതിദായകരെ സഹായിക്കാന്‍ സഹായ കേന്ദ്രം, കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന് മുലയൂട്ടല്‍ മുറി എന്നീ സൗകര്യങ്ങളുമുണ്ട്. കാഞ്ഞിരപ്പള്ളി നിയോജമണ്ഡലത്തില്‍ വാഴൂര്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസിലെ 99ാം നമ്പര്‍ ബൂത്തും, പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ആനക്കല്ല് സെന്റ് ആന്റണീസ് പബ്‌ളിക് സ്‌കൂളിലെ 68ാം നമ്പര്‍ ബൂത്തുമാണ്