കൈത കര്‍ഷകര്‍ക്ക് എന്നും വിളവെടുപ്പ് സമയത്ത് വെല്ലുവിളിയുമായി വരുന്ന ഒരു പ്രശ്‌നമാണ് കൈതച്ചെടി വരിഞ്ഞുമുറുക്കി കെട്ടുകള്‍ ആക്കുക എന്നുള്ളത് ഇടവിള കൃഷി യായ കൈത  കൃഷി മൂന്നുവര്‍ഷം പാകമാകുമ്പോള്‍ മുറിച്ച് മാറ്റേണ്ടതാണ് കൈ തച്ചെടി പറമ്പില്‍ നിന്നും മുറിച്ചുമാറ്റി  വാഹനത്തിലേക്ക് എത്തിക്കുവാന്‍ ഇവ കെട്ടു കളാക്കി മാറ്റേണ്ടതാണ്.നീണ്ട കൈയുറ ഉപയോഗിച്ച് വരിഞ്ഞു കെട്ടുകയാണ് പതിവാ യി ചെയ്തുകൊണ്ടിരിക്കുന്നത് കൂര്‍ത്ത മുല ഉള്ളത് കാരണം കൈയുറ പെട്ടെന്ന് കീറി പോവുകയും അവ വലിച്ചു മുറുക്കുമ്പോള്‍ കയ്യിലും കാലിലും മുറിവുപറ്റുവാനും   സാധ്യത കൂടുതലാണ്.

അതിനാല്‍ ഇതുപോലുള്ള ജോലികള്‍ ചെയ്യുവാന്‍ തൊഴിലാളികള്‍ തയ്യാറാവില്ല ഈ പ്ര ശ്‌നം കാരണം ഇപ്പോള്‍ കൈത ചെടികള്‍ വിഷം തളിച്ച് കരയിച്ച കളയുകയാണ് പതി വായി ചെയ്തുകൊണ്ടിരിക്കുന്നത്. കര്‍ഷക പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരം ഉണ്ടാക്കുന്ന തില്‍ അമല്‍ ജ്യോതി കോളേജ് ഓഫ് എന്‍ജിനീയറിങ് എന്റെ പ്രാഗല്ഭ്യം മനസ്സിലാക്കി ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സുഫല കര്‍ഷക സംഘത്തിന്റെ   ആവശ്യപ്രകാരം കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഓട്ടോമൊബൈല്‍ വിഭാഗത്തിന്റെ നേതൃ ത്വത്തില്‍ കയ്യില്‍ മുള്ളു കൊള്ളും എന്ന് ഭയക്കാതെ നിഷ്പ്രയാസം കൈത ചെടികള്‍ വ രിഞ്ഞു കെട്ടാന്‍ ഉള്ള യന്ത്രം വികസിപ്പിച്ചെടുത്തത്. എം കെ സാബുവിനെ നേതൃത്വത്തി ലുള്ള ടീമാണ് കര്‍ഷകര്‍ക്ക് പ്രയോജനപ്രദമായ ഈ കണ്ടുപിടുത്തത്തിന് പിന്നില്‍ പ്രവര്‍ ത്തിച്ചത്.

പൈനാപ്പിള്‍ പ്ലാന്റ് വൈന്‍ഡിങ് മെഷീന്‍ എന്നാണ് ഈ മെഷീനു പേരിട്ടിരിക്കുന്നത് നി ശ്ചിത ഉയരത്തില്‍ ഉള്ള ഈ മെഷീന്‍ ചക്രങ്ങളും നൈലോണ്‍ ബെല്‍റ്റ് റെയും   സഹായ ത്തോടുകൂടി കൈകൊണ്ട് നിഷ്പ്രയാസം പ്രവര്‍ത്തിപ്പിക്കാവുന്നതാണ് ഒരു തൊഴിലാളി ക്ക് 15 മുതല്‍ 20 കിലോ വരുന്ന ഒരു ബണ്ടില്‍ കെട്ടുന്നതിന്  ഒരു മിനിറ്റില്‍ താഴെ ഉള്ള സമയം മതിയാകും ഒരു മേശയുടെ പൊക്കം ഉള്ളതിനാല്‍ നിന്നുകൊണ്ട് തന്നെ പ്രവര്‍ ത്തിപ്പിക്കാം എന്നുള്ളത്   തൊഴിലാളിയുടെ ആയാസം കുറയ്ക്കുന്നതാണ് അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിന്റെ  റൂറല്‍ ടെക്‌നോളജി ഡെവലപ്‌മെന്റ് മേഖലയിലെ പല വിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം എന്നോണം കേന്ദ്ര സര്‍ക്കാരിന്റെ ഒരു കോടി രൂപ സാമ്പത്തിക സഹായത്തോടെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ഓട്ടോമൊബൈല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇല്‍ സജ്ജമാക്കിയിരിക്കുന്ന അത്യാധുനിക വര്‍ക്ഷോപ്പില്‍ ആണ് ഈ മിഷന്‍ നിര്‍മ്മിച്ചെടുത്ത.

ഇതുപോലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും അവരെ സഹായിക്കുന്നതിനും സദാ തല്‍പരരായ പരിചയസമ്പന്നരായ ഒരു ടീം അമല്‍ജ്യോതി പ്ര വര്‍ത്തിച്ചുവരുന്നു.പുതുതായി വികസിപ്പിച്ചെടുത്ത ഈ മെഷീന്‍ കാരണം ഒരു പരിധി വരെ തൊഴിലാളികളുടെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനും തൊഴിലാളികളുടെ ലഭ്യത ഉറ പ്പുവരുത്തുന്നതിനും സാധിക്കുന്നതാണ്.വിഷം തളിച്ചു കരിച്ചു കളയുന്ന കൈത ചെടിക ള്‍ പ്രകൃതിക്കും സമീപവാസികല്‍ക്കം  ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതോടൊ പ്പം ഇങ്ങനെ കെട്ടുകളായി തിരിക്കുന്ന മൂപൂ വന്ന ചെടികള്‍ എളുപ്പത്തില്‍ വാഹനങ്ങ ളുടെ അടുത്ത് എത്തിക്കുകയും ആപ് കന്നുകാലി ഫാമുകളില്‍  എത്തിക്കാനും സാധിക്കു ന്നത് കാരണം ഇവ കന്നുകാലികള്‍ക്ക് ഭക്ഷണമായി മാറ്റാവുന്നതാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസ്സുകാര്‍ക്ക് ഈ മെഷീന്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും എന്ന് സുഫല കര്‍ഷക  സംഘത്തിലെ അങ്കം ജിമ്മി  അഭിപ്രായപ്പെട്ടു.