മുണ്ടക്കയം:പെരുവന്താനം കൊടികുത്തിക്ക് സമീപം ചാമപാറ വളവിലാണ് പിക്കപ്പ് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്കേറ്റത്.തമിഴ്‌നാട്ടില്‍ നിന്നും തക്കാളിയുമായി വന്ന കെ.എല്‍ 16 ഇ 4105 എന്ന പിക്കപ്പ് വാനാണ് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം.അറുപതടി താഴ്ച്ചയിലേക്ക് മറിഞ്ഞ വാഹനത്തില്‍ നിന്നും പരിക്കേറ്റ വരെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
പരിക്കേറ്റ തിരുവനന്തപുരം മടവൂര്‍ സ്വദേശികളായ അബ്ദുല്‍ വഹാബ് (45)വാഹനത്തി ന്റെ ഡ്രൈവര്‍ നിസാമുദ്ദീന്‍ എന്നിവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം.ഇരുവരുടെയും പരിക്ക് സാരമുള്ളതല്ല.