ചേർത്തലയിൽ നിന്നെത്തി എരുമേലിയിൽ വളം ഇറക്കിയ ശേഷം മടങ്ങുകയായിരുന്ന പിക്കപ്പ് വാൻ (മാക്സിമോ വാൻ ) റോഡിൽ മഴയത്ത് തെന്നി നിയന്ത്രണം വിട്ട് വീടി ന്റെ വരാന്തയിൽ ഇടിച്ച ശേഷം റോഡിലേക്ക് തല കീഴായി മറിഞ്ഞു. അപകടത്തിൽ മൂ ന്ന് പേർക്ക് പരിക്കുകളേറ്റു. വാനിൽ സഞ്ചരിച്ചവരിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഡ്രൈ വറെ എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കരിങ്കല്ലുമുഴി പടന്നമാക്കൽ ഭാഗത്താണ് അപക ടം.

ചേർത്തല സ്വദേശി തിരുമല ഭാഗത്ത് ചുടുകാട്ടിൽ വീട്ടിൽ അനിൽകുമാർ (54), വൈക്കം സ്വദേശി ചെമ്മനത്തുകര കൊച്ചുതറ വീട്ടിൽ ചാക്കോച്ചൻ (60) എന്നിവരെയാണ് കോട്ട യം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അനിൽകുമാറിന്റെ ഇരുകാലുകൾക്ക് ഒടി വും ചാക്കോച്ചന് തലയിലുമാണ് പരിക്ക്. വാൻ ഡ്രൈവർ ചേർത്തല പട്ടണക്കാട് സുമേ ഷ് ഭവനിൽ സുമേഷ് (28) ന്റെ പരിക്കുകൾ ഗുരുതരമല്ലെങ്കിലും ദേഹമാസകലം മുറിവു കളേറ്റിരുന്നു. പരിക്കേറ്റ് വാനിൽ നിന്നും റോഡിൽ തെറിച്ചുവീണ നിലയിലായിരുന്നു മൂ വരും. കരിങ്കല്ലുമുഴി സ്വദേശിയും ജീവകാരുണ്യ പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ കടവുങ്കൽ വിത്സൺ ആണ് അപകടം കണ്ട് ഓടിയെത്തി മൂവരെയും തന്റെ ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചത്.

റോഡിൽ വീണുകിടന്ന ഓയിൽ തെന്നിയാണ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞതെന്ന് ഡ്രൈവർ പറയുന്നു. എന്നാൽ റോഡിൽ ഓയിലിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനാ യില്ലെന്ന് സ്ഥലം പരിശോധിച്ച എരുമേലി പോലീസ് പറയുന്നു.