രാഷ്ട്രീയ സാമൂഹ്യ രംഗത്ത് നിറഞ്ഞു നിന്നിരുന്ന സി.പി.എം നേതാവ് പി.ഐ ഷുക്കൂര്‍ മന്ത്രി എം.എം മണി

പൊടിമറ്റം:രാഷ്ട്രീയ സാമൂഹ്യ രംഗത്ത് നിറഞ്ഞു നിന്നിരുന്ന സി.പി.എം നേതാവായി രുന്നു പി.ഐ ഷുക്കൂറെന്ന് വൈദ്യുതി മന്ത്രി എം.എം മണി.നല്ലൊരു കമ്മ്യൂണിസ്റ്റു കാരനും പൊതുപ്രവര്‍ത്തകനുമായിരുന്നു പി.ഐ ഷുക്കൂറെന്ന് എന്ന് മന്ത്രി പറഞ്ഞു. കുടുംബാംഗങ്ങളുടെയും സഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്കുചേരുന്നതായി എം. എം മണി പറഞ്ഞു.പി ഐ ഷുക്കൂറിന്റെ അനുസ്മരണ സമ്മേളന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.എം മണി.

സമ്മേളനത്തില്‍ പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ജയാ ജേക്കബ് അധ്യക്ഷത വഹിച്ചു.കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറ ക്കല്‍ ഫോട്ടോ അനാഛാദനം നടത്തി.ഡോ. എന്‍. ജയരാജ് എം.എല്‍.എ പി.ഐ ഷുക്കൂര്‍ ഓര്‍മ്മതൈ വിതരണം നടത്തി.ആന്റോ ആന്റണി എം. പി,കെ.ജെ തോമസ്,വി.എന്‍ വാസവന്‍, ആശാ ജോയി,കെ. രാജേഷ്, സെബാസ്റ്റിയന്‍ കുളത്തുങ്കല്‍,പി. ഷാനവാസ്,ഡയസ് കോക്കാട്ട്, പഞ്ചായ ത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

സമ്മേളനത്തില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു.പാറത്തോട് പഞ്ചായത്തും സഹകരണ ബാങ്കും പബ്ലിക്ക് ലൈബ്രററിയും ചേര്‍ന്നാണ് ഓര്‍മ്മചെപ്പ് എന്ന പേരില്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചിട്ടുള്ളത്.