കാഞ്ഞിരപ്പള്ളി: വരും തലമുറയ്ക്കു വേണ്ടി എല്ലാം ഉപേക്ഷിച്ച് പ്രവർത്തിച്ചവരാണ് സി പി ഐ എ o നേതാക്കളായ ഇ എം എസും എ കെ ജിയും പി കൃഷ്ണ പിള്ളയും എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് പറഞ്ഞു.ഇടക്കു ന്നത്തു ചേർന്ന പി കൃഷ്ണ പിള്ള അനുസ്മരണ സമ്മേളനവും പി ഐ ഷുക്കൂർ സ്മാരക ഫണ്ട് ശേഖരണവും ഉൽഘാടന o ചെയ്യുകയായിരുന്നു കെ ജെ തോമസ്.

വംശീതയും വർഗ്ഗീതയും നാട്ടിലാക പടർത്തുന്ന ബി ജെ പി യാണ് കേന്ദ്രം ഭരിക്കുന്ന ത്. ഇവർ ഭരണവും ഭരണഘടനയും അട്ടിമറിക്കുന്നു. മാസങ്ങളായി നടന്നു വരുന്ന കർ ഷക സമരത്തെ അടിച്ചമർത്തുവാനാണ് ബി ജെ പിയുടെ ശ്രമം. ഗുരുവായൂർ ക്ഷേത്ര ത്തിൽ  പി കൃഷ്ണപിള്ള മണിയടിച്ചതിന്റെ പേരിൽ ഇദേഹത്തിന് ക്രൂര മർദ്ദനo ഏൽ ക്കേണ്ടി വന്നു. കഴിഞ്ഞ അഞ്ചു വർഷത്തെ എൽഡിഎഫ് ഭരണം തികച്ചുo ജനകീയ മാണെന്നുള്ള തിന്റെ തെളിവാണ് പിണറായി സർക്കാർ വീണ്ടും അധികാരത്തിലെ ത്തിയത്ന്നു കെ ജെ തോമസ് പറഞ്ഞു.
യോഗത്തിൽ പാറത്തോട് ലോക്കൽ കമ്മിറ്റിയംഗം കെ കെ ശശികുമാർ അധ്യക്ഷനാ യി. ലോക്കൽ സെക്രട്ടറി പി കെ ബാലൻസ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം പി ഷാനവാസ്, മാർട്ടിൻ തോമസ്, വി എം ഷാജഹാൻ, പാറത്തോട് പഞ്ചായത്ത പ്രസിഡ ണ്ട് സിൻധുമോഹൻ ,അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പാറ ത്തോട് പഞ്ചായത്ത് സെക്രട്ടറി സു മാ സജിക്കു മാർ , പഞ്ചായത്ത് മെംബർ ബീനാ മോൾ ജോസഫ് എന്നിവർ സംസാരിച്ചു.ദേശീയ പാത 183ന്റെ ഓരത്ത് നിലവിലുള്ള സി പി ഐ എം ലോക്കൽ കമ്മിറ്റി ഓഫീസ് പൊളിച്ചു മാറ്റി ഇവിടെ മൂന്നു നിലകളി ലായി മുൻ സി പി ഐ എം നേതാവ് പി ഐ ഷുക്കൂറിന്റെ സ്മാരകമായി നിർമ്മിക്കു ന്ന ഓഫീസ് മന്ദിരത്തിന്റെ നിർമ്മാണ ഫണ്ടിലേക്ക് പാർട്ടി അംഗങ്ങളിൽ നിന്നുമുള്ള ആദ്യ ഘട്ട തുക യോഗത്തിൽ വെച്ച് കെ ജെ തോമസ് ഏറ്റുവാങ്ങി.