ഇടക്കുന്നം പി.എച്ച്.എസിക്ക് അമ്പതു ലക്ഷം രൂപ അനുവദിച്ച് പി.സി ജോർജ്.പാറ ത്തോട് ഗ്രാമപഞ്ചായത്തിലേ ബജറ്റ് കമ്മിറ്റിക്കിടെ എത്തിയതായിരുന്നു പി.സി ജോർജ് എം.എൽ.എ.ഇടക്കുന്നത്ത് പ്രവർത്തിക്കുന്ന പാറത്തോട് പഞ്ചായത്തിലെ ഏക പി.എ ച്ച്.സി യുടെ ശോചനീയാവസ്ഥയെ കുറിച്ച് സ്ഥലം ഗ്രാമ പഞ്ചായത്തംഗമായ മാർട്ടിൻ തോമസ് പരാതി പറഞ്ഞത്.

എന്തു വേണമെന്ന പി.സി യുടെ മറുപടിക്ക് ദിനം പ്രതി മുന്നൂറിൽ പരം ആളുകൾ എ ത്തുന്ന ആശുപത്രിക്ക് ഒരു കോടി തന്നാലും സ്വീകരിക്കുമെന്ന് മാർട്ടിൻ മറുപടി പറഞ്ഞ തോടെയാണ് പി.സി ജോർജ് അമ്പതു ലക്ഷം അനുവദിക്കാമെന്ന് വാക്കാൽ പറഞ്ഞത്. നി ലവിൽ മുപ്പതു വർഷം പഴക്കമുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് കഴിഞ്ഞ തവണത്തെയും ഇത്തവണത്തെയും ബജറ്റിൽ തുക അനുവദിച്ച് പുതിയ കെട്ടിടം പണി ന ടന്നു വരികയാണ്.

എം.എൽ.എ ഫണ്ടിൽ നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ച് ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും ലാബ്, കിടത്തി ചികിത്സിക്കാൻ ആവിശ്യമായ സൗകര്യങ്ങ ൾ ഡോക്ടേഴ്സ് ക്വാർട്ടേഴ്സ് എന്നിവ നിർമ്മിക്കുമെന്ന് വാർഡംഗം മാർട്ടിൻ തോമസ് അറിയിച്ചു.