കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ വളർത്തു നായകൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാന്പ് തിങ്കളാഴ്ച മുതൽ നടക്കും. വളർത്തു നായകൾക്ക് ലൈസൻസ് എടുക്കുന്നതി നുള്ള അപേക്ഷാഫോറം ക്യാന്പുകളിൽ വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ, വാ ക്സിനേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെ പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കി 10 രൂപ ഫീ സ് അടച്ച് ലൈസൻസ് വാങ്ങേണ്ടതാണ്. ഒരു വർഷത്തിനുള്ളിൽ വാക്സിനേഷൻ എടു ത്ത നായ്ക്കളെ വീണ്ടും കുത്തിവയ്ക്കേണ്ടതില്ല. ലൈസൻസ് എടുക്കാതെ നായ്ക്കളെ വളർത്തുന്നവർക്കെതിരേ നിയമ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറി യിച്ചു.

തിങ്കളാഴ്ച രാവിലെ ഒന്പതു മുതൽ 12 വരെ പഞ്ചായത്ത് ടൗൺ ഹാളിലും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലു വരെ കൊരട്ടി സെന്‍റ് ജോസഫ് പാരിഷ് ഹാളിനു സമീപമുള്ള പഴ യ സ്റ്റേജിലും ചൊവാഴ്ച രാവിലെ ഒന്പതു മുതൽ 12 വരെ പനിച്ചേപ്പള്ളി ഗവൺമെന്‍റ് എൽപി സ്കൂൾ ഗ്രൗണ്ടിലും 22ന് രാവിലെ ഒന്പതു മുതൽ 12 വരെ ആനക്കല്ല് ജിഎൽ പിഎസ് ഗ്രൗണ്ടിലും ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലു വരെ കാളകെട്ടി മൃഗാശുപത്രി സബ് സെന്‍ററിലും ക്യാന്പ് നടക്കും.

23ന് രാവിലെ ഒന്പതു മുതൽ 12 വരെ മണ്ണാറക്കയം ജനതാ ക്ലബ്ബിലും രണ്ടു മുതൽ നാലു വരെ ഞള്ളമറ്റം വിഇഒ ഓഫീസ് കോന്പൗണ്ടിലും 24ന് രാവിലെ ഒന്പതു മുതൽ 12 വരെ തന്പലക്കാട് എൻഎസ്എസ് യുപി സ്കൂൾ ഗ്രൗണ്ടിലും രണ്ടു മുതൽ നാലു വരെ തൊണ്ടുവേലി അങ്കണവാടിക്കു  സമീപവും 26ന് രാവിലെ ഒന്പതു മുതൽ 12 വരെ വിഴിക്കിത്തോട് പിഎച്ച്സി ഗ്രൗണ്ടിലും രണ്ടു മുതൽ നാലു വരെ കാഞ്ഞിരപ്പള്ളി പേട്ട സ്കൂൾ സ്റ്റേഡിയത്തിലും 27ന് രാവിലെ ഒന്പതു മുതൽ 12 വരെ തന്പലക്കാട് പിഎച്ച്സി സബ് സെന്‍ററിലും വാക്സിനേഷൻ ക്യാന്പ് നടക്കും.