കാ​ഞ്ഞി​ര​പ്പ​ള്ളി:മണ്ഡല കാല മഹോത്സവത്തോടനുബന്ധിച്ച് പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ ദിവസമായ 11-ാം തീയതി പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള കാഞ്ഞിരപ്പള്ളി താലൂക്കിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധിയായിരിക്കും.

മുന്‍വര്‍ഷങ്ങളില്‍ പേട്ടകെട്ട് ദിവസം എരുമേലി പഞ്ചായത്തില്‍ മാത്രമാണ് അവധിയു ണ്ടായിരുന്നത്. ആദ്യമായാണ് താലൂക്കില്‍ മുഴുവന്‍ അവധി പ്രഖ്യാപിക്കുന്നത്.

അ​തേ​സ​മ​യം, നേ​ര​ത്തെ നി​ശ്ച​യി​ച്ചി​ട്ടു​ള്ള പൊ​തു പ​രി​പാ​ടി​ക​ൾ​ക്കും പൊ​തു പ​രീ​ക്ഷ​ക​ൾ​ക്കും മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് ജി​ല്ലാ ക​ള​ക്ട​റു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.