പള്ളിക്കത്തോട്ടിൽ പെട്രോള്‍ പമ്പിൽ നടന്ന മോഷണത്തിലെ പ്രതികള്‍ക്കായി തെര ച്ചിൽ ഊർജിതം. കഴിഞ്ഞ വ്യാഴാഴ്ചയാണ് പമ്പിൽ മോഷണം നടന്നത്. മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപയും സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്കുമായാണ് മോ ഷ്ടാക്കൾ കടന്നുകളഞ്ഞത്.പളളിക്കത്തോട് ഫ്യുവല്‍സ് എന്ന പെട്രോള്‍ പമ്പിലാണ് മോഷണം നടന്നത്.

രാത്രി പത്ത് മണിയോടെയാണ് പമ്പ് അടച്ച് ജീവനക്കാര്‍ മടങ്ങിയത്. തുടർന്ന് പന്ത്രണ്ട് മണിയോടെ ജീവനക്കാരില്‍ രണ്ട് പേര്‍ പമ്പിന് മുന്നിലൂടെ കടന്ന് പോയ സമയത്ത് ലൈറ്റുകള്‍ അണഞ്ഞ് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. വിവരം ഉടനെ പൊലീസിനെ അ റിയിച്ചു. പിന്നീട് പൊലീസ് നടത്തിയ പരിശോധയിലാണ് മോഷണം നടന്നുവെന്ന് വ്യ ക്തമായത്.

പൊലീസെത്തിയപ്പോൾ പമ്പിന്‍റെ ഓഫീസ് വാതില്‍ പൂട്ട് പൊളിച്ച നിലയിലായിരുന്നു. ഓഫീസില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ നഷ്ടപ്പെട്ടതായി പ മ്പ് ഉടമ അറിയിച്ചു. പമ്പില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളുടെ ഡിജിറ്റല്‍ വീ ഡിയോ റെക്കോര്‍ഡറും മോഷ്ടാക്കൾ കടത്തികൊണ്ടുപോയി. സ്ഥാപനത്തിന്‍റെ പ്രവ ര്‍ത്തനത്തെ കുറിച്ച് നന്നായി അറിയുന്നവരായിരിക്കാം മോഷണത്തിന് പിന്നിലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്‍റെ അന്വേഷണം.