മഴക്കെടുതിയില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി പെരുവന്താനം ഗ്രാമ പഞ്ചായത്ത് .പെരുവന്താനത്ത് ഭക്ഷ്യോത്പന്നങ്ങള്‍ ദുരിതമേഖലയിലേയ്ക്ക് കൊണ്ടു പോകുന്നതിനു മുമ്പ് സംഘടിപ്പിച്ച യോഗത്തില്‍ സഹകരിച്ച മുഴുവനാളുകള്‍ക്കും പഞ്ചായത്ത് ഭരണസ മതി നന്ദി അര്‍പ്പിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി ബിനു അദ്ധ്യക്ഷന്‍ ആയിരുന്നു.

പഞ്ചാത്ത് അംഗം നിസ്സാര്‍ സ്വാഗതം പറഞ്ഞു. പീരുമേട് എം.എല്‍.എ ഇ.എസ്ബി ജിമോള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വിവിധ രാഷ്ട്രീയ നേതാ ക്കളായ ബേബി മാത്യു,അലക്‌സ കോഴിമല, PE വര്‍ക്കി സാമുഹിക പ്രവര്‍ത്തകന്‍ ജോഷി മംഗളം തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു