ആരോരുമില്ലാത്ത വയോധികനു സ്‌നേഹ മധുരം നല്‍കി പെരുവന്താനം പൊലീസ്…
48 വര്‍ത്തിനു ശേഷം തിരികെയെത്തിയ ജോസഫ് മാത്യുവിനാണ് സ്‌നേഹ കരുതലു മായി  പൊലീസ് എത്തിയത്.

മാനസീക അസ്സ്വസ്തംമൂലം പൊലീസ് സ്റ്റേഷനിലേക്കു വൃത്തിഹീനമായി കയറി ചെന്ന  പെരുവന്താനം, കണയങ്കവയല്‍, പൗവ്വത്ത് ജോസഫ് മാത്യു(85) വിന് പെരുവന്താനം ജനമൈത്രി പൊലീസ്  കൂടുരുക്കാനുളള ശ്രമത്തിലാണ്.  നാലു പതിറ്റാണ്ടു മുമ്പ് വീട്ടില്‍ നിന്നും കാണാതായ ജോസഫ് തിരികെയെത്തിയപ്പോള്‍ കാത്തിരിക്കാനായി സഹോദരന്‍ ജോസഫ്‌ജോസഫ്(82) മാത്രമാണുളളത്.വെളളിയാഴ്ച ഉച്ചയോടെ  പൊലീസ്റ്റേഷനില്‍  ജോസഫ് മാത്യു എത്തുകയായിരുന്നു. താടിയും മുടിയും വളര്‍ത്തി വൃത്തിഹീനമായി സാഹചര്യമായിരുന്നു. ദുര്‍ഗന്ധം വമിക്കുന്ന രീതിയിലെത്തിയ ജോസഫ് മാത്യുവിനെ വൃത്തിയാക്കാനായിരുന്നു പൊലീസിന്റെആദ്യ തീരുമാനം.

എസ്.ഐ. ഒ.എച്. നൗഷാദിന്റെ നേതൃത്വത്തില്‍ പൊലീസുകാര്‍ ഇദ്ദേഹത്തെ കുളിപ്പി ച്ചു, വൃത്തിയാക്കി. വളര്‍ന്നിറങ്ങിയ താടിയും മുടിയും എസ്.ഐ.തന്നെ വെട്ടി നീക്കി. പുതിയ വസത്രവും ധരിക്കാന്‍ നല്‍കി. പിന്നീട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് സഹോദ രനെ കണ്ടെത്തി.48 വര്‍ഷമായി കൊടൈക്കനാലില്‍ കാപ്പിതോട്ടത്തില്‍ ജോലിയിലായി രുന്നു.താമസിക്കാന്‍ വൃദ്ധമന്ദിരത്തില്‍ സൗകര്യമൊരുക്കാന്‍ പൊലീസ് അന്വേഷിച്ചെ ങ്കിലും ആധാര്‍അടക്കമുളള രേഖകള്‍ ഒന്നുമില്ലാത്തതിനാല്‍ തടസ്സമായിരിക്കുകയാണ്. എങ്കിലും  ഇനിയുളള കാലം സന്തോഷത്തോടെ കഴിയാന്‍ സംവിധാനമൊരുക്കാനുളള ശ്രമത്തിലാണ് പെരുവന്താനം പൊലീസ്.