വർഷങ്ങളായി അസൗകര്യങ്ങളുടെ നടുവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പെരുവന്താ നം മൃഗാശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം എന്ന ദീർ ഘനാളത്തെ സ്വപ്നം പൂവണിയുന്നു. പെരുവന്താനം മൃഗാശുപത്രി മന്ദിര ശില സ്ഥാപ നം മൃഗസംരക്ഷണം ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു. പീരുമേട് എംഎൽഎ വാഴൂർ സോമൻ അധ്യക്ഷത വഹിച്ചു.

പെരുവന്താനം ഗ്രാമ പ ഞ്ചായത്തിന്റെ അധീനതയിലുള്ള 16 സെന്റ് സ്ഥലം 2021 ഡിസംബർ മാസം മൃഗാ ശുപത്രി കെട്ടിടം പണിയുന്നതിനായി മൃഗസംരക്ഷണ വകു പ്പിന് കൈമാറിയിരുന്നു. 2022 2023 സാമ്പത്തിക വർഷം വിട്ടു നൽകിയ സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനായി ആറ് ലക്ഷം രൂപയും ചെലവഴിച്ചു. യോഗത്തിൽ പഞ്ചായത്തു പ്രെസിഡന്റ് ടോമിനെ സജി ത്രിതല പഞ്ചായത്തു പ്രതിനിധികൾ എന്നിവർ പങ്കടുത്തു.