പൊൻകുന്നം: എ.ഐ.സി. ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ ഈദിനോടനുബന്ധിച്ച് പെരു ന്നാൾ പുടവ വിതരണം ചെയ്തു.ഐ.എസ്.എം.സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം വസ്ത്രങ്ങൾ സലഫി മസ്ജിദ് സെക്രട്ടറി പി.എസ്.സ്വലാഹുദ്ദീന് കൈമാറി. അറഫ എംപവർമെൻ്റ് പ്രസിഡണ്ട് സലിം കാവാലുമാക്കൽ ,സെക്രട്ടറി പി.എസ്. അബ്ദുൽ മജീദ്, നജീബ് കാഞ്ഞിരപ്പള്ളി, സിദ്ദീഖ് വില്ലണി, ഫാസിൽ ഹസൻ, എസ്.ബിജു എന്നിവർ പ്രസംഗിച്ചു