കൊടിയേ റ്റിന് മുമ്പ് വിശുദ്ധ ഡോമിനിക്കിന്റെ തിരു സ്വരൂപവും വഹിച്ച് കത്തീഡ്രല്‍ പള്ളിയി യില്‍ നിന്നും പഴയ പള്ളിയിലേക്ക് പ്രദക്ഷിണമായിട്ടാണ് വിശ്വാസികള്‍ എത്തിയത്.ഇരുപത്തിയാറാം തീയതി സെന്റ് ഡോമിനിക്ക്‌സ് കത്തീഡ്രലില്‍ പെരുന്നാളിന് കൊടിയേറിയിരുന്നു.

29ന് രാവിലെ അഞ്ചിനും 6.30 നും 8.30നും 10.30നും ഉച്ചകഴിഞ്ഞ് രണ്ടിനും 4.30നും 6.45നും വിശുദ്ധകുര്‍ബാന നടക്കും. ഫാ. ഇമ്മാനുവേല്‍ മങ്കന്താനം, ഫാ. സെബാസ്റ്റ്യന്‍ വടക്കേമുറി, ഫാ. ജസ്റ്റിന്‍ മതിയത്ത്, ഫാ. ജോസഫ് വെള്ളമറ്റം, ഫാ. തോമസ് കപ്യാരുമലയില്‍ എസ്‌ജെ, ഫാ. ജോര്‍ജ് തെരുവംകുന്നേല്‍, ഫാ. പീറ്റര്‍ കിഴക്കേല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.

ഉച്ചകഴിഞ്ഞ് 3.30ന് ജപമാല. വൈകുന്നേരം ആറിന് മേലാട്ടുതകിടിയില്‍ നിന്നുള്ള കഴുന്നു പ്രദക്ഷിണം പള്ളിയില്‍ എത്തും, 6.15ന് ദിവ്യകാരുണ്യ പ്രദക്ഷിണം. 30ന് രാവിലെ അഞ്ചിനും 6.30നും 8.30നും 10.30നും ഉച്ചകഴിഞ്ഞ് രണ്ടിനും വിശുദ്ധകുര്‍ബാന. ഫാ. ഇമ്മാനുവേല്‍ മങ്കന്താനം, ഫാ. മാര്‍ട്ടിന്‍ പാലക്കുടി, ഫാ. സാല്‍വിന്‍ അഗസ്റ്റിന്‍ എസ്‌ജെ, ഫാ. തോമസ് നരിപ്പാറയില്‍, ഫാ. മാത്യു നിരവത്ത് എന്നിവര്‍ കാര്‍മികത്വം വഹിക്കും. വൈകുന്നേരം 4.30ന് നടക്കുന്ന പൊന്തിഫിക്കല്‍കുര്‍ബാനയ്ക്ക് കാഞ്ഞിരപ്പള്ളി രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ കാര്‍മികത്വം വഹിക്കും.

5.30ന് പുളിമാവില്‍ നിന്നുള്ള കഴുന്നു പ്രദക്ഷിണം പള്ളിയില്‍ എത്തും, ആറിന് ടൗണ്‍ ചുറ്റി ചരിത്രപ്രസിദ്ധമായ തിരുനാള്‍ പ്രദക്ഷിണം. തുടര്‍ന്ന് വാദ്യചെണ്ടമേളം. സമാപന ദിവസമായ 31ന് രാവിലെ അഞ്ചിനും 6.30നും 8.30നും വിശുദ്ധകുര്‍ബാന. റവ.ഡോ. കുര്യന്‍ താമരശേരി, ഫാ. ജോര്‍ജ് ആലുങ്കല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 9.45ന് മണ്ണാറക്കയത്തുനിന്നുള്ള കഴുന്നു പ്രദക്ഷിണം പള്ളിയില്‍ എത്തും. 10.30ന് കാഞ്ഞിരപ്പ ള്ളി രൂപതയിലെ നവവൈദികരുടെ കാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാന, തുടര്‍ന്ന് സെ ബാസ്റ്റ്യന്‍ നാമധാരികളുടെ സംഗമം. ഉച്ചകഴിഞ്ഞ് രണ്ടിന് രോഗികള്‍ക്കായി വിശുദ്ധ കു ര്‍ബാന – ഫാ. ആന്റണി കുഴിപ്പില്‍, 3.30ന് ജപമാല. വൈകുന്നേരം 4.30ന് നടക്കുന്ന പൊ ന്തിഫിക്കല്‍കുര്‍ബാനയ്ക്ക് രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ കാര്‍മികത്വം വഹി ക്കും, ആറിന് കുരിശടി ചുറ്റി പ്രദക്ഷിണം, കൊടിയിറക്ക്, തുടര്‍ന്ന് ഭക്തിഗാനമേള.