പൊന്‍കുന്നം കോയിപ്പള്ളി റബര്‍ തോട്ടത്തില്‍ നിന്ന് പെരുമ്പാമ്പിനെ പിടി കൂടി. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് 30 കിലോയോളം ഭാരമുള്ള പാമ്പിനെ നാട്ടുകാര്‍ പിടികൂടിയത്. പുല്ലുവെട്ടാന്‍ പോയവരാണ് പാമ്പി നെ കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് സമീപവാസികളെത്തി ചാക്കി ലാക്കി. ഇതിനിടെ പ്രദേശവാസിയായ ജോണ്‍സണ്‍ എന്നയാളുടെ കൈയ്യില്‍ പാമ്പ് കടിച്ചു. പരിക്ക് സാരമുള്ളതല്ല. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി യില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി. വിവരമറിയിച്ചതിനെ തുടര്‍ന്ന് എരുമേലി യില്‍ നിന്നു വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പെരുമ്പാമ്പിനെ കൊണ്ടുപോ യി.