എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സമീപം പൂവത്തിനാൽ നൗഷാദിന്റെ പുരയിടത്തിൽ നിന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ബുധനാഴ്ച്ച രാവിലെ 10 മണിയോടെ വീടു പണിയുടെ ഭാഗമായി മണ്ണു നീക്കുന്നതിനിടയിൽ മണ്ണുമാന്തി യന്ത്രത്തിന്റെ ബക്കറ്റ് പഴയ കക്കൂസ് ടാങ്കിന്റെ സ്ലാബിൽ പതിച്ചു. ഇതെത്തുടർന്ന് സ്ലാബ് തകരുകയും ഇതിനുള്ളിൽ പാമ്പിനെ കണ്ടെത്തുകയും ആയിരുന്നു. തുടർന്ന് വനം വകുപ്പിൽ അറിച്ചതിനാൽ ഉദ്യോഗസ്ഥർ എത്തി പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി.

പിടികൂടിയ പെരുമ്പാമ്പിന് 50 കിലോയോളം തൂക്കം വരുന്നതും, ആറടിക്കു മുകളിൽ നീളം ഉള്ളതുമാണന്ന് വനം വകുപ്പുദ്യോഗസ്ഥർ അറിയിച്ചു. പെരുമ്പാമ്പിനെ പമ്പയുടെ ഉൾവനത്തിൽ അഴിച്ചു വിടാനാണ് തീരുമാനിച്ചിരിക്കുന്നത്.