പോലീസിന് നേരെ മുളകുസ്പ്രേ ആക്രമണം; ഒരാൾ പിടിയിൽ,മൂന്ന് പോലീസ് ഉദ്യോഗ സ്ഥർക്ക് പരിക്ക്.
പൊൻകുന്നം: വാഹനപരിശോധന നടത്തുന്നതിനിടെ പോലീസ് സംഘത്തിന് നേരെ മുള ക് സ്പ്രേ പ്രയോഗം. സ്‌കൂട്ടറിലെത്തിയ മൂവർസംഘം മുളകുസ്പ്രേ പ്രയോഗിച്ചതിന് ശേഷം രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ഒരാൾ പിടിയിൽ. ഞായറാഴ്ച 12 മണിയോടെ ചിറക്കടവ് റോഡിൽ വാഹനപരിശോധന നടക്കുന്നതിനിടെയാണ് സംഭവം.
ചെത്തിപ്പുഴ പുതുച്ചിറ ചൂരപ്പറമ്പിൽ സിനോ ദേവസ്യ(19)യാണ് പിടിയിലായത്. രക്ഷ പെട്ടവർക്കായി തിരച്ചിൽ ഊർജിതമാക്കി. മൂന്നുപേർ ഒരു സ്‌കൂട്ടറിൽ വരികയായിരു ന്നു. പോലീസിനെ കണ്ട് സ്‌കൂട്ടർ തിരിച്ച് ഓടിച്ചുപോകാൻ ശ്രമിച്ചപ്പോൾ പോലീസ് തട യാൻ ശ്രമിച്ചു. ഈ സമയത്താണ് സ്േ്രപ അടിച്ചത്.
എസ്.ഐ. കെ.ബി.സാബു, സിവിൽ പോലീസ് ഓഫീസർ നിസാർ, ഹോംഗാർഡ് അവി നാശ് എന്നിവരുടെ കണ്ണിലാണ് മുളകുവീണത്. സ്‌കൂട്ടറിന്റെ പിന്നിൽ കയറാൻ ശ്രമിച്ച സിനോയെ പിടികൂടി. സിനോക്കെതിരെ കറുകച്ചാൽ പോലീസ് സ്‌റ്റേഷനിൽ കേസുണ്ട്. നേരത്തെ ഇയാൾ ദുർഗുണപരിഹാര പാഠശാലയിലും കഴിഞ്ഞിട്ടുണ്ട്. പരിക്കേറ്റ ഉദ്യോ ഗസ്ഥർക്ക് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.