മുണ്ടക്കയം: വീട്ടമ്മയെ പീഡിപ്പിച്ച പരാതിയില്‍ ഒരാഴ്ചയിലധികമായി ഒളിവില്‍ കഴിഞ്ഞിരുന്ന പഞ്ചായത്തംഗത്തെ പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്തു. കോരുത്തോട് ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗം കെ.കെ തങ്കപ്പന്‍ നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ് മാര്‍ച്ച് ഏഴിനാണ് കോസിന് ആസ്പദമായ സംഭവം.

രാവിലെ വീട്ടിലെത്തിയ പഞ്ചായത്തംഗം വീട് നിര്‍മാണത്തിനായി സഹായം നല്‍കാമെ ന്ന് അറിയിച്ചു. തുടര്‍ന്ന് രാത്രി പത്ത് മണിയോടെ വീട്ടിലെത്തിയ ഇയാള്‍ വീട്ടമ്മയെ പീഡിപ്പിക്കുകയുമായിരുന്നെന്നാണ് പരാതിയിലുള്ളത്. വൈദ്യ പരിശോധനയില്‍ വീട്ട മ്മ പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞതായി പോലീസ് പറയുന്നു. കഴിഞ്ഞ 9ന് വീട്ടമ്മ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

ഇയാളെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. എസ്.ഐ അനൂപ് ജോസ്, അഡീഷ്‌നല്‍ എസ്.ഐ സുരേഷ്, എ.എസ്.ഐ ശിവനുണ്ണി, എസ്.സി. പി.ഒ ഇക്ബാല്‍ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി. നിലവില്‍ കോണ്‍ഗ്രസ് അംഗ മായ വാര്‍ഡംഗം പീഡനക്കേസില്‍ അറസ്റ്റിലായതോടെ കോരുത്തോട് പഞ്ചായത്തില്‍ രാഷ്ട്രീയമായും നേരിടാനൊരുങ്ങുകയാണ് എല്‍.ഡി.എഫ്.

പീഡന വിവരം പുറത്തായതോടെ സി.പി.എംന്റെ നേതൃത്വത്തില്‍ പഞ്ചായത്തംഗത്തി ന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.