വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ച സംഭവത്തിലാണ് തിരുവനന്തപുരം കിളിമാനൂർ തട ത്തിൽഅരികത്ത്   വീട്ടിൽ ഉണ്ണി (39) നെയാണ് മുണ്ടക്കയം പോലീസ് ഇൻസ്പെക്ടർ എ. ഷൈൻ കുമാറിന്റെ  നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തിങ്കളാഴ്ച വൈകി ട്ട് അഞ്ച് മണിയോടെയാണ്  സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്ന തിങ്ങനെ.
ഇളങ്കാടിനു സമീപത്തെ ക്രഷർ യൂണിറ്റിൽ ജോലി ചെയ്യാനാണ് തിരുവനന്തപുരം സ്വദേ ശിയായ ഉണ്ണി  മുണ്ടക്കയത്ത് എത്തിയത്. ഇവിടെ ജോലി ചെയ്തു മടങ്ങുന്നതിനിടെ യാ ണ് വീട്ടിൽ കടന്നാക്രമിച്ച് പീഡിപ്പിക്കാൻ ശ്രമം ഉണ്ടായത്. വീട്ടമ്മ ബഹളം വച്ചതിനെ തു ടർന്ന് ഇയാൾ  ഓടിരക്ഷപ്പെട്ടു. തുടർന്ന് വീട്ടമ്മ പോലീസിൽ പരാതി നൽകി.  പോലീസ്  പിന്തുടരുന്ന വിവരമറിഞ്ഞ് ഇയാൾ പാറക്കെട്ടിൽ ഒളിച്ചിരിക്കുകയും  നാട്ടുകാരുടെ സ ഹായത്തോടെ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.