കൊക്കയാർ: 8 വയസുകാരനെ പ്രകൃതി വിരുദ്ധ ലൈംഗീക ഇരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ.ഏന്തയാർ,കനകപുരം തുണ്ടിയിൽ,രാഹുൽ രാജൻ ( ഉണ്ണി – 20 ) യാണ് പെരുവന്താനം എസ് ഐ ദിലീഷിന്റെ നേതൃത്വത്തിൽ പിടികൂടിയത്.

അയൽവാസിയായ 8 വയസ്കാരനോട് അതിക്രമം നടത്തിയത് സംബന്ധിച്ചു രക്ഷകർ ത്താക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. എ.എസ്.ഐ ഒ.എച്ച്. നൗഷാദ്, എസ്.സി. പി.ഒ.ഷാജി,സി.പി.ഒ മാരായ ഷിബു,വിദു കൃഷ്ണ,അനീഷ്, റജി എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.