മുണ്ടക്കയത്ത്  17കാരിയെ പീഡിപ്പിക്കുകയും പീഡനത്തിനിടെ  സ്വർണ്ണമാല കവരുക യും ചെയ്ത യുവാവ് പിടിയിൽ.പ്രായപൂർത്തിയാകാത്ത പതിനേഴ്കാരിയായ പെൺ കുട്ടിയെ പീഡിപ്പിക്കുകയും പീഢനത്തിനിടെ സ്വർണ്ണമാല കവരുകയും ചെയ്ത സംഭ വത്തിലാണ് മുണ്ടക്കയം  പുഞ്ചവയൽ 504 കോളനിയിൽ താമസിക്കുന്ന  ഉപ്പുതറ സ്വ ദേശിയായ പ്രശാന്തിനെ (20) മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് പതിമൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം.പീഢനത്തിനിടെ പ്രശാന്ത് പെൺകുട്ടിയുടെ കഴുത്തിലെ സ്വർണ്ണമാല കവരുകയും ഇത് മുണ്ടക്കയം കോരുത്തോട്ടി ലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ 19,500 രൂപക്ക് പണയം വെക്കുകയും ചെ യ്തു.
മാല പണയം വെക്കാൻ സഹായിച്ച കുറ്റത്തിനാണ്  സുഹൃത്ത്  കോരുത്തോട് കുഴിമാ വ് സ്വദേശി സതീഷ് (20) അറസ്റ്റിലായത്.പ്രശാന്ത് പീഡനശേഷം പുഞ്ചവയലിലെ ഫിനാ ൻസ് സ്ഥാപനത്തിന്റെ പൂട്ട് പൊളിച്ചു മോഷ്ണത്തിന് ശ്രമിച്ച കേസിലും പ്രതിയാണ്.
മാല നഷ്ടപ്പെട്ട സംഭവത്തിൽ പെൺകുട്ടി മുണ്ടക്കയം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പീഡനവിവരം പുറത്താകുകയായിരു ന്നു.പ്രതികളെ സംഭവ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്ത ശേഷം കോടതിയിൽ ഹാജ രാക്കി റിമാന്റ് ചെയ്തു