മണിമല:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെ ന്ന കേസിൽ യുവാവിനെ മണിമല പോലീസ് അറസ്റ്റു ചെയ്തു.നെടുംങ്കണ്ടം,മാവടി വാ രിക്കാട്ടു വീട്ടിൽ ബിജീഷ് ബിനോയി (20) യെയാണ് പോലീസ് പിടികൂടിയത്.

ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.മണിമല സി.ഐ അശോക് കുമാർ ,എസ്.ഐ രഗീഷ് കുമാർ, എ.എസ്.ഐ സുഭാഷ് ,സിവിൽ പോലീസ് ഓഫീസർമാരായ ചന്ദ്രകുമാർ, ഫിലിപ്പുകുട്ടി ,വനിതാ സി.പി.ഒ. മാരായ സിന്ധു മോൾ, മായ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.