മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ കരിനിലം കപ്പിലാംമൂട് വീട്ടിൽ രാധാകൃഷ്ണൻ (59) – നെ മുണ്ടക്കയം പോലീസ് പിടികൂടി.

അയൽപക്കത്തെ വീട്ടിൽ ടിവി കണ്ടതിനുശേഷം, സ്വന്തം വീട്ടിലേക്ക് രാത്രി നടന്നു പോ വുകയായിരുന്ന ആൺകുട്ടിയെ പീഡനത്തിനിരയാക്കുന്നതിനിടയിൽ ബഹളം വച്ച കുട്ടിയുടെ തലയിൽ ടോർച്ചു കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച ശേഷം പ്രതി ഒളിവിൽ പോവുകയായിരുന്നു.

ഉപ്പുതറ മുല്ലക്കുടി ഭാഗത്ത് കഴിയുകയായിരുന്ന പ്രതിയെ എസ്.സി.പി.ഓ ബെന്നി, സിപിഓ മാരായ ജയകുമാർ, ജോബി കെ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പിടി കൂടിയത്.